Latest News

റിലീസിനു മുന്‍പ് യന്തിരന്‍ 2.0 ഇന്റര്‍നെറ്റില്‍: വെല്ലുവിളി ഉയര്‍ത്തി തമിഴ് റോക്കേഴ്‌സ്

Malayalilife
റിലീസിനു മുന്‍പ് യന്തിരന്‍ 2.0 ഇന്റര്‍നെറ്റില്‍: വെല്ലുവിളി ഉയര്‍ത്തി തമിഴ് റോക്കേഴ്‌സ്

പുറത്തിറങ്ങാനിരിക്കുന്ന രജനീകാന്ത് ശങ്കര്‍ ചിത്രം 2.0യെയും വെറുതെ വിടാതെ തമിഴ് റോക്കേഴ്‌സ്. തമിഴ് റോക്കേഴ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് 2.0 ഉടനെയെത്തുമെന്ന ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്.

'2.0, ഉടന്‍ എത്തുന്നു തമിഴ് റോക്കേഴ്‌സില്‍' എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിജയ് ചിത്രം സര്‍ക്കാര്‍ റിലീസ് ദിനത്തില്‍ തന്നെ വെബ്‌സൈറ്റില്‍ ചോര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആമിര്‍ഖാന്റെ ഹിന്ദി ചിത്രം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനും തമിഴ് റോക്കോഴ്‌സ് വെബ്‌സൈറ്റില്‍ വന്നിരുന്നു.

എത്ര ശ്രമിച്ചിട്ടും തമിഴ് റോക്കേഴ്‌സ് വെബ് സൈറ്റിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ പൈറസിക്കെതിരെ തമിഴ് നടന്‍ വിശാല്‍ ഈയിടെ രംഗത്തുവന്നിരുന്നു. ഇതിനായി കര്‍ശന നടപടികള്‍ എടുക്കുമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല.

നവംബര്‍ 29നാണ് 2.0 റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണമായും 3ഡിയില്‍ ചിത്രീകരിച്ച 2.0 ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രം വെബ്‌സൈറ്റില്‍ ലീക്ക് ആയാല്‍ ബോക്‌സ് ഓഫീസ് കളക്ഷനെ ഇത് കാര്യമായി ബാധിക്കുമെന്ന ഭയത്തിലാണ് നിര്‍മ്മാതാക്കള്‍.

yanthiran two relies thamil rockers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES