Latest News

എന്തു സംഭവിച്ചാലും നമ്മള്‍ ഒറ്റക്കെട്ടാണ്; രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹീറോകള്‍ക്ക് സല്യൂട്ട് : വയനാട് ദുരന്തത്തില്‍ വേദനയോടെ ദുല്‍ഖര്‍

Malayalilife
 എന്തു സംഭവിച്ചാലും നമ്മള്‍ ഒറ്റക്കെട്ടാണ്; രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹീറോകള്‍ക്ക് സല്യൂട്ട് : വയനാട് ദുരന്തത്തില്‍ വേദനയോടെ ദുല്‍ഖര്‍

വയനാട് കല്‍പ്പറ്റയില്‍ മേപ്പാടി മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്.264 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്.ഇന്നോളം കേരളം നേരിട്ട വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കുകയാണ് മുണ്ടക്കൈ.സിനിമ മേഖലയിലെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി.

ധീരതയുടെയും ഐക്യത്തിന്റെ അവിശ്വസനീയമായ കാഴ്ചകളാണ് വയനാട്ടില്‍ കാണാന്‍ സാധിക്കുന്നതെന്ന് ദുല്‍ഖര്‍ പ്രതികരിച്ചു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സല്യൂട്ടെന്ന് പറഞ്ഞ ദുല്‍ഖര്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പം തന്റെ മനസുണ്ടെന്നും എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നും പറയുന്നു.സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പ് എഴുതിയാണ് താരം പിന്തുണ രേഖപ്പെടുത്തിയത്. 

ധീരതയുടെയും ഐക്യത്തിന്റെയും അവിശ്വസനീയമായ കാഴ്ചകളാണ് വയനാട്ടില്‍ കാണാനാകുന്നത് എന്ന് ദുല്‍ഖര്‍ എഴുതി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പം എന്റെ മനസ്സുമുണ്ട്. ദൈവം നിങ്ങളുടെ വേദന കുറയ്ക്കട്ടെ. ആര്‍മി ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹീറോകള്‍ക്ക് സല്യൂട്ട്. എന്തു സംഭവിച്ചാലും നമ്മള്‍ ഒറ്റക്കെട്ടാണ്. പരസ്പരം സഹായിക്കുകയും ചെയ്യുന്നു. കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു ദുല്‍ഖര്‍.

Read more topics: # ദുല്‍ഖര്‍
wayanad mundakai dulquers note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക