Latest News

നവവരനവും വധുവിനും സുഹൃത്തുക്കള്‍ കൊടുത്ത വെറെറ്റി പണി; ഇത് മനസ് നിറഞ്ഞ വിവാഹസമ്മാനം; വൈറലായി വിവാഹ വീഡിയോ

Malayalilife
നവവരനവും വധുവിനും സുഹൃത്തുക്കള്‍ കൊടുത്ത വെറെറ്റി പണി; ഇത് മനസ് നിറഞ്ഞ വിവാഹസമ്മാനം; വൈറലായി വിവാഹ വീഡിയോ

വിവാഹ ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ചെക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കള്‍ പണി കുസൃതിക്ക് പണി കൊടുക്കാറുള്ളത് വൈറലാകാറുണ്ട്. ആരും ഇതുവരെ കൊടുക്കാത്ത 'പണികള്‍' കൊടുത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയാലേ ഇന്നൊരു ത്രില്ലുള്ളൂ. ചിലപ്പോഴെല്ലാം അതിരുകടന്ന ഈ പ്രവൃത്തികള്‍ വിമര്‍ശനങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ വിവാഹസദ്യ തന്നെ പണികൊടുത്ത് രംഗത്തെത്തിയിരിക്കുകയാണ് നവവരന്റെ സുഹൃത്തുക്കള്‍

വിവാഹത്തിന് സുഹൃത്തുക്കള്‍ക്ക് പണി കൊടുക്കുന്നത് ചെറിയ കാര്യമല്ല. പക്ഷേ നവവരന്റെ  വിവാഹത്തിന് മുട്ടന്‍ പണിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍. വിവാഹം കഴിഞ്ഞ് വിവാഹ സദ്യക്കായി വരനും വരുവും ഇരുന്നപ്പോഴാണ് പന്തിയിലേക്ക് ചെക്കന്‍ കൂട്ടരുടെ വക കലാപരിപടിയുമായി രംഗത്തെത്തിയത്. 

വിവാഹശേഷം ഭക്ഷണം കഴിക്കാനിരുന്ന വധുവിന്റെയും വരന്റെയും മുന്‍പില്‍ നിന്നു സുഹൃത്തുക്കള്‍ ഇല  എടുത്തു മാറ്റി. സാധാരണഗതിയില്‍ എന്തോ ഒരു പണി തന്നെ പ്രതീക്ഷിച്ചു ഇരുവരും. വൈകാതെ ഇവരുടെ മുന്‍പില്‍ രണ്ടു പൊതികളെത്തി. പണി എന്താണെന്ന ശങ്കയോടെ തുറന്നു നോക്കിയ വധുവിന്റെ മുഖത്ത് സന്തോഷവും അദ്ഭുതവും വിരിഞ്ഞു. 'പൊതിയില ചോറ്'. ഈ പണി കണ്ട് വരനും സന്തോഷം.

പിന്നെ വിവാഹദിനമല്ലേ, കാമറയില്‍ പതിയില്ലേ എന്നും നോക്കാതെ ഇരുവരും വേഗം ഭക്ഷണം കഴിച്ചു തുടങ്ങി. എത്ര വില കൂടിയ സദ്യയായാലും ഈ പൊതിയില ചോറിന്റെ രുചി കിട്ടില്ലല്ലോ!. ആ സ്‌നേഹത്തിന്റെ രുചിയൂറുന്ന ഭക്ഷണം ആസ്വദിച്ച് തന്നെ അവര്‍ കഴിച്ചു. ആഘോഷമെന്ന പേരില്‍ വധുവിനെയും വരനെയും മാനസിക സംഘര്‍ഷത്തിലാക്കുന്ന പ്രവൃത്തികള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ സര്‍പ്രൈസ് സമ്മാനിച്ച കൂട്ടുകാരെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ 'പണി' വൈറലാവുകയാണ്.

Read more topics: # viral wedding video
viral wedding video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES