Latest News

നല്ല പെടയ്ക്കണ മീനുമായി മൂസാക്കായ് സീ ഫ്രഷ് ആരംഭിച്ചു; പുതിയ സംരംഭത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് വിനോദ് കോവൂര്‍

Malayalilife
 നല്ല പെടയ്ക്കണ മീനുമായി മൂസാക്കായ് സീ ഫ്രഷ് ആരംഭിച്ചു; പുതിയ സംരംഭത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് വിനോദ് കോവൂര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഹാസ്യപരിപാടിയാണ് മറിമായം. മറിമായത്തിലെ മൊയ്തു ആയെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി മാറിയ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോടന്‍ ഭാഷയിലുളള അവതരണമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ബിഗ്‌സ്‌ക്രീനിലും കോമഡി ഷോകളിലും സജീവമാണ് താരം. മീഡിയ വണില്‍ എം80 മൂസ എന്ന ഹാസ്യപരമ്പരയിലും മൂസയായി വിനോദ് എത്തിയ ശ്രദ്ധനേടിയിരുന്നു.

മീന്‍ കച്ചവടക്കാരനാണ് സീരിയലിലെ മൂസ. യഥാര്‍ഥത്തില്‍ മീന്‍ കച്ചവടം ആരംഭിക്കുന്നതിനെക്കുറിച്ച് താരം കുറച്ച് നാളുകള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി മൂസാക്ക എത്തിയിരിക്കയാണ്. പെടക്കണ മീനുകളുടെ കലവറയുമായി വിനോദ് കോവൂറിന്റെ 'മൂസാക്കായ് സീ ഫ്രഷ്'  കോഴിക്കോട് ആരംഭിച്ചിരിക്കുന്നു.  കോഴിക്കോട് ബൈപാസ് റോഡില്‍ ഹൈലൈറ് മാളിന് എതിര്‍വശം പാലാഴി റോഡിലാണ് വിനോദ് കോവൂരും സുഹൃത്തുക്കളും ചേര്‍ന്ന് ഈ ഫ്രഷ് ഫിഷ് സ്റ്റോര്‍ ആരംഭിച്ചത്.

പെടക്കണ മീനുകളുടെ കലവറയുമായി വിനോദ് കോവൂറിന്റെ 'മൂസാക്കായ് സീ ഫ്രഷ്' കോഴിക്കോട് ആരംഭിച്ചിരിക്കുന്നു. കോഴിക്കോട് ബൈപാസ് റോഡില്‍ ഹൈലൈറ്റ് മാളിന് എതിര്‍വശം പാലാഴി റോഡിലാണ് വിനോദ് കോവൂരും സുഹൃത്തുക്കളും ചേര്‍ന്ന് ഈ ഫ്രഷ് ഫിഷ് സ്റ്റോര്‍ ആരംഭിച്ചത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച് ആദ്യത്തെ കച്ചവടം നടത്തി. തുടങ്ങിയ ദിവസം തന്നെ നല്ല പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത് എന്ന് വിനോദ് പറഞ്ഞു. ഫ്രഷ് ആയ മീനുകള്‍ മിതമായ വിലയില്‍ ഓണ്‍ലൈന്‍ ആയും നേരിട്ടും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന തരത്തിലാണ് തന്റെ പുതിയ സംരംഭം പ്രവര്‍ത്തിക്കുക എന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമ-സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനവധി കലാകാരന്‍മ്മാര്‍ക്ക് ഉപജീവനത്തിനുള്ള വഴിമുട്ടിയിരുന്നു.  തങ്ങളാല്‍ കഴിയുന്ന എന്ത് ജോലിയും ചെയ്യാന്‍ ഏതൊരാളും തയ്യാറാക്കണം എന്നൊരു സന്ദേശം നല്‍കുന്നത് വഴി പ്രതിസന്ധിയിലായിരിക്കുന്ന കലാകാരന്മാര്‍ക്ക് ഒരു പ്രചോദനമാകട്ടെ എന്നുകൂടി കരുതിയാണ് താന്‍ ഈ പുതിയ ബിസിനസിലേക്ക് തിരിഞ്ഞത് എന്ന് വിനോദ് കോവൂര്‍ വ്യക്തമാക്കിയിരുന്നു.

.ഹാസ്യതാരം, അവതാരകന്‍ എന്നീ നിലകളില്‍ പ്രേക്ഷ ഹൃദയം കീഴടക്കിയ താരമാണ് വിനോദ് കോവൂര്‍. നാടക രംഗത്തുകൂടി അഭിനയ രംഗത്തെത്തിയ വിനോദ് ആദാമിന്റെ മകന്‍ അബു, പുതിയ തീരങ്ങള്‍,101 ചോദ്യങ്ങള്‍ , വല്ലാത്ത പഹയന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായ വിനോദ് തുടര്‍ന്നായിരുന്നു  എം80 മൂസ എന്ന ടെലി സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയിരുന്നതും.

vinod kovoor starts his new venture fresh fish store

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES