Latest News

ജെസ്സിയുടെയും കാര്‍ത്തിയുടെയും പ്രണയത്തിന്റെ 13 വര്‍ഷങ്ങള്‍; വിണ്ണൈതാണ്ടി വരുവായ ഇറങ്ങിയിട്ട് 13 വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് വീഡിയോയുമായി തൃഷ 

Malayalilife
 ജെസ്സിയുടെയും കാര്‍ത്തിയുടെയും പ്രണയത്തിന്റെ 13 വര്‍ഷങ്ങള്‍; വിണ്ണൈതാണ്ടി വരുവായ ഇറങ്ങിയിട്ട് 13 വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് വീഡിയോയുമായി തൃഷ 

പ്രണയത്തിന്റെ ഭാഷ എന്തെന്ന് തന്റെ സിനിമയിലൂടെ കാണിച്ചു തന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍.  സംവിധായകന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായി ഹൃദയത്തില്‍ ഇടം പിടിച്ച  ചിത്രമാണ് ചിമ്പുവും തൃഷയും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ 'വിണ്ണൈതാണ്ടി വരുവായ'.ചിത്രം ഇറങ്ങിയിട്ട് ഇപ്പോള്‍ 13 വര്‍ഷം തികയുകയാണ്. ഇന്നും പുതുമ നഷ്ടപ്പെടാശത നില്‍ക്കുന്ന ചിത്രത്തെ ഓര്‍ത്തെടുക്കുകയാണ് തൃഷ. 

സണ്‍ പിക്ചേഴ്സിന്റെ ട്വീറ്റാണ്  തൃഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിമ്പുവും തൃഷയും കാര്‍ത്തിയായും ജെസ്സിയായും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിലെ സംഭാഷണങ്ങളും സീനുകളുമെല്ലാം ഇന്നും ആളുകളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ചിത്രത്തില്‍ എആര്‍ റഹ്മാന്റെ സംഗീതവും മറ്റൊരു വിസ്മയം തന്നെയാണ്.

2010 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസ് ഹിറ്റായിരുന്നു. ചെന്നൈയില്‍ മൂന്ന് ദിവസം കാണ്ട് ഏകദേശം 9.7 മില്യണ്‍ നേടി. രണ്ടാം ആഴ്ചയോടെ ഇത് വീണ്ടും വര്‍ദ്ധിച്ചു. ബോക്സ് ഓഫീസില്‍ 157.5 ദശലക്ഷം നേടി. ഇത് മൊത്തത്തില്‍ 50 മകാടി നേടി ബ്ലോക് ബസ്റ്ററായി മാറി.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sun Music (@sunmusic_offl)

vinnaithaandi varuvaayaa trisha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES