എസ്എസ് രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആര്‍' സിനിമയിലെ 'നാട്ടു നാട്ടു' ഗാനത്തിന് 2023-ലെ മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്.ുരസ്‌കാരം കൊണ്ടുവന്ന സംഗീതസംവിധായകന്‍ എംഎം കീരവാണിയെ അഭിനന്ദിക്കുകയാണ് സിനിമാലോകം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്രതീക്ഷിതമായി കീരവാണിയെ പരിചയപ്പെടാന്‍ ഇടയായ അനുഭവം ഷെയര്‍ ചെയ്യുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ താമസിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ എതിര്‍വശത്ത് ഒരു ഭര്‍ത്താവും ഭാര്യയും താമസിച്ചിരുന്നു. വളരെ നല്ല ആളുകളായിരുന്നു അവര്‍, വളരെ വിനയാന്വിതരായ മനുഷ്യര്‍.ആ ഭര്‍ത്താവ് തലശ്ശേരിക്കാരനായിരുന്നു, ഭാര്യ ആന്ധ്രക്കാരിയും. ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം ഏറെനേരം സംസാരിക്കുമായിരുന്നു. ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലേക്ക് ഡ്രൈവ് ചെയ്ത് വരുമ്പോള്‍, പാര്‍ക്കിംഗ് ഏരിയയില്‍ ആ ചേച്ചിയെ കണ്ടു, മധ്യവയസ്‌കനായ ഒരാളും ഒപ്പമുണ്ടായിരുന്നു.
കാര്‍ പാര്‍ക്ക് ചെയ്ത് ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു. ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു. ചേച്ചി കൂടെയുള്ള ആളെ എനിക്കു പരിചയപ്പെടുത്തി, വിനീത്, ഇതെന്റെ ബ്രദര്‍. കൂടെയുള്ളയാള്‍ എനിക്ക് നേരെ തിരിച്ച് പേരു പറഞ്ഞ് സ്വയം പരിചയപ്പെട്ടു. ആ പേര് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് വിറയല്‍ വന്നു. ഒരു സാധാരണ ദിവസം പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ഞാന്‍ കണ്ടുമുട്ടിയ ആ മനുഷ്യനാണ് ഇന്നലെഅദ്ദേഹത്തിന്റെ അതിമനോഹരമായൊരു ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരിക്കുന്നത്, എം എം കീരവാണി!'' വിനീത് പറയുന്നു.
ഗോള്‍ഡന്‍ ഗ്ലോബ് നേട്ടത്തില്‍ സംവിധായകന്‍ രാജമൗലിയേയും സംഗീത സംവിധായകന്‍ കീരവാണിയേയും ആര്‍ആര്‍ആര്‍ ടീമിനെയും അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, എ ആര്‍ റഹ്മാന്‍, കെ എസ് ചിത്ര, സുജാത മോഹന്‍ എന്നിവരും കുറിപ്പുകള്‍ പങ്കുവച്ചിരുന്നു