രജനീകാന്തിന്റെ 'ജയിലറി'ല്‍ വിനായകനും; നടന്‍ എത്തുക വില്ലന്‍ വേഷത്തിലെന്ന് സൂചന; സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലെത്തിയ രജനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാക്കി ആരാധകര്‍

Malayalilife
 രജനീകാന്തിന്റെ 'ജയിലറി'ല്‍ വിനായകനും; നടന്‍ എത്തുക വില്ലന്‍ വേഷത്തിലെന്ന് സൂചന; സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലെത്തിയ രജനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാക്കി ആരാധകര്‍

ജനികാന്തിന്റെ പുതിയ ചിത്രം ജയിലറിലെ മാസ് ലുക്കിലുള്ള നടന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ ആരാധരകര്‍ ആവേശത്തിലാണ്. പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍ തന്നെ നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ജയിലറി'ല്‍ ഇപ്പോള്‍ മലയാളത്തില്‍ നിന്ന് ഒരു നടന്‍ ചിത്രത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവരികയാണ്. ട്രേഡ് അനലിസ്റ്റും എന്റര്‍ടെയ്ന്റ്‌മെന്റ് ട്രാക്കറുമായ ശ്രീധര്‍ പിള്ളയാണ് വിനായകന്‍ 'ജയിലറി'ല്‍ എത്തുന്നു എന്ന ട്വീറ്റ് പങ്കുവെച്ചത്.

അണ്ണാത്തെക്ക് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറില്‍ മലയാളി താരം വിനായകന്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിലും മലയാള നടനായ ഷൈന്‍ ടോം ചാക്കോ എത്തിയിരുന്നു. ജയിലര്‍ 2023 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ലക്ഷ്യമിടുന്നത്.

രജനികാന്തിനൊപ്പം ശിവരാജ്കുമാറും ചിത്രത്തിന്റെ ഭാഗമാകും. പുതിയ ചിത്രത്തിന് വേണ്ടി താരം റെക്കോര്‍ഡ് തുകയാണ് പ്രതിഫലമായി വാങ്ങുന്നതെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ചിത്രത്തിനായി 151 കോടിയാണ് താരം വാങ്ങുന്നതെനായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. അണ്ണാത്തെയ്ക്ക് 100 കോടിയാണ് രജനികാന്ത് പ്രതിഫലം വാങ്ങിയിരുന്നത്.

vinayakan role in rajinikanth jailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES