Latest News

ജയിലറില്‍ വിളിക്കുന്ന സമയത്ത് ഞാന്‍  കാട്ടില്‍; ഒന്ന് കാണാന്‍ പോലും കഴിയാതിരുന്ന ആളിനൊപ്പം അഭിനയിക്കുക;അദ്ദേഹം ചേര്‍ത്തുപിടിച്ച് തന്ന ആത്മവിശ്വാസം മറക്കാന്‍ പറ്റില്ല;സ്വപ്നത്തില്‍ പോലും യോസിക്കില്ല സാര്‍, റൊമ്പ നന്ദി; ജയലറിനെക്കുറിച്ച് പ്രതികരണവുമായി വിനായകന്‍

Malayalilife
 ജയിലറില്‍ വിളിക്കുന്ന സമയത്ത് ഞാന്‍  കാട്ടില്‍; ഒന്ന് കാണാന്‍ പോലും കഴിയാതിരുന്ന ആളിനൊപ്പം അഭിനയിക്കുക;അദ്ദേഹം ചേര്‍ത്തുപിടിച്ച് തന്ന ആത്മവിശ്വാസം മറക്കാന്‍ പറ്റില്ല;സ്വപ്നത്തില്‍ പോലും യോസിക്കില്ല സാര്‍, റൊമ്പ നന്ദി; ജയലറിനെക്കുറിച്ച് പ്രതികരണവുമായി വിനായകന്‍

നെല്‍സണ്‍ ദിലീപ് കുമാറിന്റെ രജനീകാന്ത് ചിത്രം ജയിലറിന്റെ വിജയത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ വിനായകന്‍. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വിധം വര്‍മ്മനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പ്രധാന കാരണം രജനീകാന്തിന്റെ പിന്തുണയാണെന്നാണ് വിനായകന്റെ പ്രതികരണം.ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം.സിനിമയെക്കുറിച്ചും തന്റെ വേഷത്തെക്കുറിച്ചും വിനായകന്‍ സംസാരിക്കുന്ന വീഡിയോ ഫേസ്ബുക് വഴിയാണ് സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടത്. 

വിനായന്‍ പങ്ക് വച്ചത്.

മനസിലായോ ഞാന്‍ താന്‍ വര്‍മന്‍. ജയിലറിലേക്ക് വിളിക്കുന്ന സമത്ത് ഞാന്‍ കാട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഫോണിനൊന്നും റെയിഞ്ച് ഉണ്ടായിരുന്നില്ല. പതിനഞ്ച് ദിവസം അവിടെയായിരുന്നു. തിരിച്ചുവന്നപ്പോള്‍ കുറേ മിസ്ഡ് കോള്‍ കണ്ടു. അപ്പോഴാണ് രജനി സാറിന്റെ കൂടെ പടം ചെയ്യുന്നതിനെക്കുറിച്ച് അറിയുന്നത്. കൂടുതലൊന്നും ആലോചിക്കേണ്ട കാര്യമില്ല. രജനി സാറിന്റെ സിനിമയല്ലേ. പ്രധാന വില്ലന്‍ ഞാനാണെന്നൊക്കെ അവര്‍ പറഞ്ഞുതന്നു. അതായിരുന്നു ഈ സിനിമയിലേക്കുള്ള ഫസ്റ്റ് സ്റ്റെപ്.

വര്‍മന്‍ കഥാപാത്രം അത്രയും ഹിറ്റായി. സ്വപ്നത്തില്‍ പോലും യോസിക്കില്ല സാര്‍... പടത്തിലെ ഡയലോഗാണ്. സിനിമയിലെ എല്ലാ സീനുകളും എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. റൊമ്പ നന്ദിയപ്പാ...രജനി സാര്‍...മറക്കമാട്ടെ. പ്രൊഡ്യൂസര്‍ കലാനിധി മാരന്‍ സാറിനും ഒരുപാട് നന്ദി. '- വിനായകന്‍ പറഞ്ഞു.

രജനികാന്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വിനാകന്‍ പ്രതികരിച്ചു. ഒന്ന് കാണാന്‍ പോലും കഴിയാതിരുന്ന ആളിനൊപ്പം അഭിനയിക്കുക, അദ്ദേഹം ചേര്‍ത്തുപിടിച്ച് തന്ന ആത്മവിശ്വാസം മറക്കാന്‍ പറ്റില്ല. വര്‍മന്‍ എന്ന കഥാപാത്രം ഇത്രയും ഉയരത്തിലെത്താന്‍ കാരണം രജനി സാറാണ്.

വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കാത്ത രീതിയില്‍ വര്‍മന്‍ ഹിറ്റായി. സ്വപ്നത്തില്‍പോലും യോസിക്കലേ സാര്‍... ചിത്രത്തിലെ എല്ലാ രംഗങ്ങളും പ്രധാനപ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ഓരോന്നും ചെയ്തത്. നെല്‍സണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരന്‍ സാറിനും ഒരുപാട് നന്ദി. വിനായകന്‍ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sun Pictures (@sunpictures)

 

vinayakan reveals jailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക