ജി. ആര്‍. ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ'യില്‍ പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ കൃഷ്ണനെത്തും. ഈ മാസം പത്തൊന്‍പത് മുതല്‍ സിനിമയുടെ ഷൂട്ടിംഗ് മറയൂരിലാണ് ആരംഭിക്കുക. നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കും. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ, ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
നവാഗതനായ ജയന്‍ നമ്പ്യാര്‍ പൃഥ്വിരാജ് സുകുമാരനെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'വിലായത്ത് ബുദ്ധ'. അന്തരിച്ച സംവിധആയകന്‍ സച്ചിയുടെ കൂടെ പ്രവര്‍ത്തിച്ച അനുഭവത്തിലൂടെ ജയന്‍ നമ്പ്യാര്‍ സ്വതന്ത്ര സംവിധായകനാവുകയാണ് വിലായത്ത് ബുദ്ധയിലൂടെ.
കഥയിലും അവതരണത്തിലും ഏറെ പുതുമകള്‍ അവകാശപ്പെടുന്ന ചിത്രം ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലര്‍ മൂവിയാണിത്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച പ്രിയംവദ കൃഷ്ണനാണ് വിലായത്ത് ബുദ്ധയിലും നായികയായി എത്തുക. ഷമ്മി തിലകന്‍, അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.ആര്‍.ഇന്ദുഗോപന്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥാകാരന്‍ തന്നെ സ്വന്തം കൃതി തിരക്കഥയാക്കുമ്പോള്‍ വായനക്കാരില്‍ വലിയ പ്രതീക്ഷയാണ് ഉയരുന്നത്.
സംഗീതം ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം അരവിന്ദ് കശ്യപ്പ്, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം ബംഗല്‍ന്‍, കോസ്റ്റ്യും ഡിസൈന്‍ സുജിത് സുധാകരന്‍, മേക്കപ്പ് മനുമോഹന്‍, ലൈന്‍ പ്രൊഡ്യൂസര്‍ രഘു സുഭാഷ് ചന്ദ്രന്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍, നിര്‍മ്മാണ നിര്‍വ്വഹണം അലക്സ് ഇ കുര്യന്‍, ഉര്‍വ്വശി തീയേറ്റേഴ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. പി. ആര്‍. ഒ. വാഴൂര്‍ ജോസ്.