Latest News

സിനിമകള്‍ കിട്ടാതിരുന്ന സമയത്ത് എന്റെ രോഗാവസ്ഥ കരിയറിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു;സിനിമകളില്‍ മാത്രമാണ് ശരീരത്തിലുള്ള പാടുകള്‍ മറയ്ക്കുന്നത്, ജീവിതത്തിലല്ല; രോഗാവസ്ഥ വെളിപ്പെടുത്തി വിജയ് വര്‍മ 

Malayalilife
 സിനിമകള്‍ കിട്ടാതിരുന്ന സമയത്ത് എന്റെ രോഗാവസ്ഥ കരിയറിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു;സിനിമകളില്‍ മാത്രമാണ് ശരീരത്തിലുള്ള പാടുകള്‍ മറയ്ക്കുന്നത്, ജീവിതത്തിലല്ല; രോഗാവസ്ഥ വെളിപ്പെടുത്തി വിജയ് വര്‍മ 

മികച്ച അഭിനയവും വ്യത്യസ്തവുമായ കഥാപാത്രങ്ങളും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വിജയ് വര്‍മ. തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയുടെ കാമുകന്‍ എന്ന നിലയിലും വിജയ് വര്‍മ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോളിതാ തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗാവസ്ഥയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

വിറ്റിലിഗോ ചര്‍മത്തിലുണ്ടാകുന്ന ഒരവസ്ഥ മാത്രമാണ്. ജീവിതത്തെ മാറ്റി മറിക്കുന്ന ഒന്നല്ല അത്. ഞാനൊരിക്കലും വിറ്റിലിഗോ ഒരു വലിയ പ്രശ്‌നമായി കണ്ടിരുന്നില്ല. എന്നാല്‍ സിനിമകള്‍ കിട്ടാതിരുന്ന സമയത്ത് എന്റെ രോഗാവസ്ഥ കരിയറിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. പിന്നീട് സിനിമാരംഗത്ത് എനിക്കു ലഭിച്ച വിജയങ്ങള്‍ ആ സംശയങ്ങള്‍ മാറ്റി.

സിനിമകളില്‍ മാത്രമാണ് ശരീരത്തിലുള്ള പാടുകള്‍ മറയ്ക്കുന്നത്. പൊതുപരിപാടികളില്‍ അവ മറയ്ക്കാറില്ല. എന്റെ സിനിമയില്‍ പ്രേക്ഷകര്‍ അഭിനയം മാത്രം കാണണമെന്നാണ് ആഗ്രഹം. അതില്‍ നിന്നും ശ്രദ്ധ മാറാതിരിക്കാനാണ് അഭിനയിക്കുമ്പോള്‍ ശരീരത്തിലെ പാടുകള്‍ മറയ്ക്കുന്നത്.- വിജയ് വര്‍മ പറയുന്നു. 

Read more topics: # വിജയ് വര്‍മ
vijay varma abiut his skin condition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES