ഇത്തവണ ന്യൂഇയര്‍ സര്‍പ്രൈസായി ആരാധകര്‍ക്ക് നല്കിയത് മണാലിയിലേക്ക് അവധിക്കാല യാത്ര; വിജയ് ദേവര്‍ കൊണ്ടയുടെ ചിലവില്‍ യാത്ര പോകാന്‍ നൂറ് പേര്‍ക്ക് അവസരം

Malayalilife
ഇത്തവണ ന്യൂഇയര്‍ സര്‍പ്രൈസായി ആരാധകര്‍ക്ക് നല്കിയത് മണാലിയിലേക്ക് അവധിക്കാല യാത്ര; വിജയ് ദേവര്‍ കൊണ്ടയുടെ ചിലവില്‍ യാത്ര പോകാന്‍ നൂറ് പേര്‍ക്ക് അവസരം

പുതുവത്സരത്തോട് അനുബന്ധിച്ച് ആരാധകര്‍ക്ക് പുതിയ സര്‍പ്രൈസുമായി തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട. നൂറ് ആരാധകരെ തന്റെ ചിലവില്‍ മണാലിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. 18 വയസിന് മുകളില്‍ പ്രായമായവര്‍ക്കാണ് അവസരം. ട്വിറ്ററിലൂടെ വിജയ് തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്.

താമസം, ഭക്ഷണം, യാത്ര എല്ലാം ഉള്‍പ്പെടുത്തി അഞ്ച് ദിവസത്തെ പാക്കേജാണ് താരം അവതരിപ്പിച്ചത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. തന്നെ ഫോളോ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ട്വീറ്റിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന ഗൂഗുള്‍ ഫോം പൂരിപ്പിച്ച് അയയ്ക്കുക. 100 പേര്‍ മലമുകളിലേക്ക് യാത്ര പോവുകയാണ് എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എല്ലാവര്‍ക്കും തന്റെ സ്നേഹവും പുതുവത്സരാംശസകളുമെന്നും വിജയ് വ്യക്തമാക്കി.

എവിടെ പോകണമെന്ന് തിരക്കിയപ്പോള്‍  പര്‍വതങ്ങളിലേക്ക് പോകണമെന്നായിരുന്നു നിങ്ങളുടെ അഭിപ്രായം. അതിനാല്‍ പര്‍വതങ്ങളിലേക്ക് പോകുന്നു. ഞാന്‍ നിങ്ങളില്‍ 100 പേരെ മണാലിയിലേക്ക് 5 ദിവസത്തെ യാത്രയ്ക്ക് അയക്കുന്നു. 

മഞ്ഞു മൂടിയ മലനിരകളിലേക്കാണ് നിങ്ങളുടെ യാത്ര അവിടെ ഞാന്‍ നിങ്ങള്‍ക്കായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നെ ഫോളോ ചെയ്യുന്നവര്‍ ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്ന ദേവര സാന്ത ഗൂഗിള്‍ ഡോക്യുമെന്റ് ഫോം പൂരിപ്പിക്കുക. ഞങ്ങള്‍ നിങ്ങളില്‍ നിന്ന് 100 പേരെ തിരഞ്ഞെടുക്കാന്‍ പോകുന്നു' വെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞു. 

വിജയ് യുടെ ഈ പദ്ധതി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. നിങ്ങള്‍ ആരാധകരെ സവിശേഷ വ്യക്തികളായി പരിഗണിക്കുന്നതില്‍ നന്ദിയുണ്ടെന്നാണ് ആരാധകര്‍ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്.


 

vijay deverakonda gifts 5 day manali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES