Latest News

എന്റെ ശക്തിയുടെ നെടുംതൂണായിരിക്കുന്നതിന് നന്ദി;ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായെന്നറിയാന്‍ പുറകിലിരിക്കുന്നവനെ നോക്കിയാല്‍ മതി; ഭാര്യയ്‌ക്കൊപ്പം മിറര്‍ സെല്‍ഫിയുമായി വിജയ് ബാബു

Malayalilife
 എന്റെ ശക്തിയുടെ നെടുംതൂണായിരിക്കുന്നതിന് നന്ദി;ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായെന്നറിയാന്‍ പുറകിലിരിക്കുന്നവനെ നോക്കിയാല്‍ മതി; ഭാര്യയ്‌ക്കൊപ്പം മിറര്‍ സെല്‍ഫിയുമായി വിജയ് ബാബു

ലയാള സിനിമയിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളാണ് വിജയ് ബാബു. അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് വിജയ് ബാബു. ടെലിവിഷനിലൂടെ തുടക്കം കുറിച്ച് പിന്നീട് ബിഗ് സ്‌ക്രീനില്‍ സജീവമാവുകയായിരുന്നു അദ്ദേഹംഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയ്ക്ക് കീഴില്‍ മങ്കിപെന്‍, ആട്, ഹോം തുടങ്ങി ഒരുപിടി ജനപ്രീയ സിനിമകള്‍ വിജയ് ബാബു ഒരുക്കിയിട്ടുണ്ട്. 

വിവാഹ വാര്‍ഷിക ദിനത്തില്‍ വിജയ് ബാബു പങ്കുവെച്ചോരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഇന്നാണ് വിജയ് ബാബുവിന്റെ വിവാഹ വാര്‍ഷികം.ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍. എന്റെ ശക്തിയുടെ നെടുംതൂണായി നില്‍ക്കുന്നതിന് നന്ദി എത്ര വര്‍ഷമായെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് പിന്നില്‍ ഇരിക്കുന്നുണ്ട്' എന്നാണ് ഭാര്യ സ്മിതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് വിജയ് ബാബു കുറിച്ചത്. അ

ച്ഛനും അമ്മയും മിറര്‍ സെല്‍ഫി പകര്‍ത്തുമ്പോള്‍ പുറകിലിരുന്ന് മകന്‍ ഫോണില്‍ നോക്കുന്നതും ചിത്രത്തില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്യുന്നത്.

ഭാര്യ സ്മിതയും ഏകമകന്‍ ഭരതും അടങ്ങുന്നതാണ് വിജയ് ബാബുവിന്റെ കുടുംബം. അടുത്തിടെ വിജയ് ബാബുവിന്റെ വീട്ടുവിശേഷങ്ങള്‍ വൈറലായി മാറിയിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിജയുടെ മകന്‍

 

Read more topics: # വിജയ് ബാബു
vijay babu shares wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES