അജിത്ത് -വിഘ്‌നേഷ് ശിവന്‍ ചിത്രം ഉപേക്ഷിച്ചു; തന്നെ മാറ്റിയ ദേഷ്യത്തില്‍ അജിത്തിനെ ട്വിറ്ററില്‍ നിന്ന് നീക്കി വിഘ്‌നേശും; വിഘ്‌നേശിന്റെ പുതിയ അപ്‌ഡേറ്റ് ചര്‍ച്ചയാക്കി  സോഷ്യല്‍മീഡിയ

Malayalilife
topbanner
 അജിത്ത് -വിഘ്‌നേഷ് ശിവന്‍ ചിത്രം ഉപേക്ഷിച്ചു; തന്നെ മാറ്റിയ ദേഷ്യത്തില്‍ അജിത്തിനെ ട്വിറ്ററില്‍ നിന്ന് നീക്കി വിഘ്‌നേശും; വിഘ്‌നേശിന്റെ പുതിയ അപ്‌ഡേറ്റ് ചര്‍ച്ചയാക്കി  സോഷ്യല്‍മീഡിയ

തുനിവിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന തന്റെ 62-ാമത് ചിത്രത്തിലാണ് അജിത്ത് അഭിനയിക്കുന്നതെന്നു പറഞ്ഞിരുന്നെങ്കിലും തുനിവിന്റെ റിലീസിന് മുമ്പ് തന്നെ വിഘ്‌നേഷ് ശിവന്‍ സിനിമയില്‍ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചിരുന്നു.

വിഘ്നേശ് ശിവന്‍ അടുത്ത അജിത്ത് ചിത്രം സംവിധാനം ചെയ്യും എന്ന് പറഞ്ഞ് ഔദ്യോഗിക വാര്‍ത്ത കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഈ പിന്‍മാറ്റം.എന്തായാലും എന്താണ് വിഘ്നേശിനെ എകെ62ല്‍ നിന്നും പുറത്താക്കാനുള്ള കാരണം എന്ത് എന്നത് ഇപ്പോഴും വ്യക്തമല്ല. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് വിഘ്നേശ് പറഞ്ഞ വണ്‍ ലൈന്‍ ഇഷ്ടപ്പെട്ട അജിത്ത് ഡേറ്റ് നല്‍കുകയായിരുന്നു. തിരുത്തലുകള്‍ നിര്‍ദേശിച്ചെങ്കിലും വരുത്തിയ തിരുത്തലുകളും സ്‌ക്രിപ്റ്റിനെ മികച്ചതാക്കുന്നില്ല എന്നതോടെ അജിത്ത് വിഘ്നേശ് ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്ന കാരണമായിരുന്നു കേട്ടത്. 

എന്നാലിപ്പോള്‍അജിത്തിനെ തന്റെ ട്വിറ്ററില്‍ നിന്നും വിഘ്നേശ് വെട്ടിയെന്നാണ് ഗോസിപ്പ് കോളങ്ങളിലെ പുതിയ വാര്‍ത്ത. നേരത്തെ വിഘ്നേശിന്റെ ട്വിറ്റര്‍ ബയോയില്‍ എകെ 62 എന്നത് ലൌ ചിഹ്നത്തോടെ ഉണ്ടായിരുന്നു. 

ഇത് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുകയാണ് വിഘ്നേശ്, ഒപ്പം നെവര്‍ ഗീവ് അപ് എന്ന് കവര്‍ ഇമേജാണ് നല്‍കിയിരിക്കുന്നത്. ഒപ്പം എകെ 62 എന്നതിന് പകരം ഇപ്പോള്‍ ബയോയില്‍ വിക്കി 6 എന്നാണ് കിടക്കുന്നത്. അതായത് വിഘ്നേശ് ശിവന്റെ ആറമത്തെ ചിത്രം എന്നാണ് ഇത് ഉദ്ദേശിക്കുന്നത്. 

ഇതോടെ അജിത്ത് സിനിമയില്‍ നിന്നും വിഘ്നേശ് പൂര്‍ണ്ണമായും പുറത്തായി എന്നതിന് സ്ഥിരീകരണമായി. എന്തായാലും ഇവരുടെ ശീതസമരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

നിലവില്‍ വിഘ്‌നേഷ് ശിവന് പകരം എകെ 62 സംവിധാനം ചെയ്യുന്നത് തടം, കലംഗ തലൈവന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഗിഴ് തിരുമേനിയാണെന്ന് പറയപ്പെടുന്നു. മഗിഴ് തിരുമേനി അജിത്തിനോട് പറഞ്ഞ കഥ ഇഷ്ടപ്പെട്ടെങ്കിലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് കുറച്ച് മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മഗിഴ് തിരുമേനി കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും അവധിക്ക് ശേഷം അജിത്ത് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിടുമെന്നും പറയപ്പെടുന്നു

അതുപോലെ തന്നെ അധികം ആക്ഷന്‍ രംഗങ്ങള്‍ ഇല്ലാതിരുന്നതും വിഘ്‌നേഷ് ശിവന്റെ കഥയ്ക്ക് ഇണങ്ങുന്ന ഫൈറ്റ് സീനുകള്‍ മാത്രം ഉണ്ടായിരുന്നതുമാണ് എകെ 62 വിടാന്‍ വിഘ്‌നേഷ് ശിവന്‍ കാരണമായതെന്നും കഥ മാറ്റാന്‍ പറ്റാത്തതിനാല്‍ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു എന്നും പറയപ്പെടുന്നു. എന്തായാലും എകെ 62 നു ശേഷമുള്ള അജിത്തിന്റെ അടുത്ത ചിത്രം വിക്കി സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന

vignesh shivan removes ak 62fr

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES