മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യ ഉണ്ണി. അഭിനയ ലോകത്ത് നിന്നും വര്‍ഷങ്ങളായി വിട്ട് നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ്. കുടുബവിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരത്തിന്റെ നൃത്തവിഡിയോകളും വലിയ രീതിയില്‍ സോഷ്യല്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോളിതാ ദിവ്യാ ഉണ്ണിയുടെ അനിയത്തിയും നടിയും നര്‍ത്തകിയുമായ വിദ്യാ ഉണ്ണിയുടെ പുത്തന്‍ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. താനൊരു അമ്മയാകാന്‍ പോകുന്നു എന്നാണ് ചിത്രം പങ്കിട്ടുകൊണ്ട് വിദ്യ കുറിച്ചത്. 2019 ല്‍ ആയിരുന്നു വിദ്യയുടെ വിവാഹം. ഭര്‍ത്താവ് സഞ്ജയ് വെങ്കിടേശ്വരിനെ ടാഗ് ചെയ്തുകൊണ്ട് പങ്കിട്ട പോസ്റ്റില്‍ #rowdybabycomingsoon എന്നും വിദ്യ കുറിച്ചു.
2019 ല്‍ ആണ് ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരുമായി വിദ്യയുടെ വിവാഹം നടക്കുന്നത്. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം സിംഗപൂരിലാണ് വിദ്യ. ഇത് തീര്‍ത്തും ഔദ്യോഗികം, ഞങ്ങളുടെ കുടുംബം വലുതാകുന്നു എന്നും വിദ്യ കുറിച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും ആണ് കമന്റ്‌സുകളിലൂടെ ആശംസകള്‍ നേരുന്നത്.
2018 ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടേയും എന്‍ജിനീയറായ അരുണിന്റേയും രണ്ടാം വിവാഹം. 2020 ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. മീനാക്ഷിയും ഐശ്വര്യയും കൂടാതെ അര്‍ജുന്‍ എന്ന മകനുമുണ്ട് താരത്തിന്.