കാമ്പസ് പശ്ചാത്തലത്തിലൂടെ, സമകാലീന പ്രശ്നങ്ങളെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഹയ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന അന്ധകാരാ എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി നാല് ബുധനാഴ്ച്ച ആലുവായില്‍ ആരംഭിച്ചു.
ഏ.ച്ച്.സി.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജീര്‍ അഹമ്മദ് ഗഫൂറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ഗോകുലരാമനാഥന്ലളിതമായ ചടങ്ങില്‍ നിര്‍മ്മാതാവ് സജീദ് അഹമ്മദ് ഗഫൂര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് തുടക്കം കുറിച്ചത്.
തിരക്കഥാകൃത്തുക്കളായ അര്ജുന് ശങ്കര്‍ - പ്രശാന്ത് നടേശന് എന്നിവരാണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്.തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയയായ അജീഷാ പ്രഭാകറാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.ഡാര്‍ക്ക് മൂഡ് ത്രില്ലര്‍ ജോണറിലുള്ള ഒരു ചിത്രമാണിതെന്ന് സംവിധായകന് വാസുദേവ് സനല്‍ പറഞ്ഞു.
പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം.യുവനിരയിലെ ശ്രദ്ധേയനായ ചന്തു നാഥും ദിവ്യാ പിള്ളയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ധീരജ് സെന്നി. സുധീര്‍ കരമന, കെ.ആര്.ഭരത് ( ഹയ ഫെയിം) വിനോദ് സാഗര്‍ (രാഷസന്‍ ഫെയിം) മെറീനാ മൈക്കിള്‍ ബേബി അഷിതാ, ജയരാജ് കോഴിക്കോട് എന്നിവര്‍ക്കൊപ്പം ആസ്ട്രേലിയായില്‍ നിന്നുള്ള രണ്ട് അഭിനേതാക്കളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു
അര്ജുന് ശങ്കര്‍ -പ്രശാന്ത് നടേശന് എന്നിവരുടേതാണ് തിരക്കഥ,സംഗീതം -അരുണ്‍ മുരളീധരന്.
മനോഹര്‍ നാരായണ നാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ് - അരുണ്‍ തോമസ്.
മേക്കപ്പ് - പ്രദീപ് വിതുര .
കോസ്റ്റ്യം -ഡിസൈന്‍.സുജിത് മട്ടന്നൂര്‍.
പ്രൊജക്റ്റ് ഡിസൈനര്‍ - സണ്ണി തഴുത്തല.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്സദാനന്ദന്
കൊച്ചിയില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും'
വാഴൂര്‍ ജോസ്.