Latest News

ആക്രമിക്കപ്പെട്ട യുവതിയായി പാര്‍വതി തിരുവോത്ത്; ‘ഉയരെ’ ചിത്രീകരണം തുടങ്ങി

Malayalilife
ആക്രമിക്കപ്പെട്ട യുവതിയായി പാര്‍വതി തിരുവോത്ത്; ‘ഉയരെ’ ചിത്രീകരണം തുടങ്ങി

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വതി എത്തുന്ന ചിത്രം ഉയരെയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി അഭിനയിക്കുന്നത്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളികള്‍ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥി പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബോബി സഞ്ജയ് ആണ്. ഇരുവരുടെയും ആത്മസുഹൃത്തായിരുന്ന രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളാണ് സ്ഥലങ്ങളില്‍ ചിത്രീകരിക്കും. ആഗ്രയിലെ Sheroes (ഷീറോസ്) പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. കല്പക ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Read more topics: # uyare movie parvathy tiruvothu
uyare movie parvathy tiruvothu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES