ഉര്‍വശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ്, മകന്‍ ഇഷാന്‍ എന്നിവരെയും ചിത്രങ്ങളില്‍ കാണാം. ഉര്‍വശി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നിന്ന ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്.സജീവമല്ലെങ്കിലും ഉര്‍വശി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്.
തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാര്‍ത്ഥ പേര്. നടന്‍ മനോജ് കെ ജയന്റെയും ഉര്‍വശിയുടെ മകളാണ് തേജ. നിലവില്‍ വിദേശത്ത് പഠിക്കുകയാണ് കുഞ്ഞാറ്റ. 2000ത്തില്‍ ആയിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം.
പിന്നീട് 2008ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പിന്നീട് 2011ല്‍ മനോജ് കെ ജയനും ആശയും തമ്മില്‍ വിവാഹിതരായി. 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദുമായി ഉര്‍വശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉര്‍വശിക്കൊപ്പവും താമസിക്കാറുണ്ട്.
അതേസമയം, റാണി എന്ന ചിത്രമാണ് ഉര്‍വശിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. തിരകഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ 'പതിനെട്ടാംപടി' എന്ന ചിത്രത്തിന് ശേഷം ഒരുക്കിയ ചിത്രമായിരുന്നു ഇത്. ഉര്‍വശിക്കൊപ്പം ഭാവന, ഹണി റോസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തി.