വിടുതലൈയ്ക്ക് ശേഷം സൂരിയും വെട്രിമാരനും ഒന്നിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും. സൂരിയ്ക്കും ശശികുമാറിനുമൊപ്പം പ്രധാന വേഷത്തിലാണ് ഉണ്ണിമുകുന്ദന്‍ എത്തുന്നത്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കുംഭകോണത്ത് ആരംഭിച്ചു. വെട്രിമാരനാണ് പുതിയ ചിത്രത്തിന്റെ സംവിധാനം.
സമുദ്രക്കനി, ശിവദ, രേവതി ശര്‍മ്മ, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിടുതലൈയ്ക്ക് ശേഷം സൂരിയും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്. കരുടന്‍ എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ആര്‍തര്‍ വിത്സണ്‍.