Latest News

ഉണ്ണി മുകുന്ദന്‍ ഹനീഫ് അദേനി ചിത്രം 2024ല്‍;കത്തിച്ച സിഗരറ്റുമായി മാര്‍ക്കോ, പോസ്റ്റര്‍ പങ്കിട്ട് ഉണ്ണിമുകുന്ദന്‍ 

Malayalilife
ഉണ്ണി മുകുന്ദന്‍ ഹനീഫ് അദേനി ചിത്രം 2024ല്‍;കത്തിച്ച സിഗരറ്റുമായി മാര്‍ക്കോ, പോസ്റ്റര്‍ പങ്കിട്ട് ഉണ്ണിമുകുന്ദന്‍ 

ണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാര്‍ക്കോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് ഒരുക്കിയ മിഖായേല്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രമായിരുന്നു മാര്‍ക്കോ. വില്ലന്‍ കഥാപാത്രമാണ് ചിത്രത്തില്‍ ഉണ്ണി ചെയ്തത്. ഈ കഥാപാത്രത്തിന്റെ ഹീറോയിക് വേര്‍ഷന്‍ അവതരിപ്പിക്കുകയാണ് പുതിയ ചിത്രത്തിലൂടെ സംവിധായകന്‍ ലക്ഷ്യമിടുന്നത്.

''അവന്റെ വില്ലനിസം നിങ്ങള്‍ കണ്ടു! ഇനി വീരഗാഥകള്‍ക്ക് സാക്ഷ്യം വഹിക്കുക'' എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദനുള്‍പ്പെടെയുള്ളവര്‍ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് പ്രൊഡക്ഷന്‍. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ?ഗദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

2019 ജനുവരി 18 ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് മിഖായേല്‍. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നിവിന്‍ പോളി, മഞ്ജിമ മോഹന്‍, സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത്. തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു.

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ രാമചന്ദ്ര ബോസ് & കോ എന്ന ചിത്രമാണ് ഹനീഫ് അദേനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. ജയ് ?ഗണേഷിന്റെ ഷൂട്ടിം?ഗ് നവംബര്‍ 10 മുതല്‍ തുടങ്ങും. ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗന്ധര്‍വ്വ ജൂനിയര്‍ ആണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റില്‍ ബി?ഗ് ഫിലിംസ്, ജെഎം ഇന്‍ഫോടെയ്ന്‍മെന്റ് സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ പ്രഭറാം, സുജിന്‍ സുജാതന്‍ എന്നിവരുടേതാണ് തിരക്കഥ.

unni mukundan haneef adeni

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക