Latest News

ചുണ്ടില്‍ എരിയുന്ന സിഗരറ്റും കൈക്കുള്ളില്‍ ചോരയൊലിക്കുന്ന തലയും; ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ പോസ്റ്റര്‍ പറയുന്നത് മലയാളത്തിലെ മാസ്സീവ് വയലന്‍സ് ചിത്രമെന്ന്; ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് താരം

Malayalilife
ചുണ്ടില്‍ എരിയുന്ന സിഗരറ്റും കൈക്കുള്ളില്‍ ചോരയൊലിക്കുന്ന തലയും; ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ പോസ്റ്റര്‍ പറയുന്നത് മലയാളത്തിലെ മാസ്സീവ് വയലന്‍സ് ചിത്രമെന്ന്; ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് താരം

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന 'മാര്‍ക്കോ'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ സ്‌പെഷ്യലായി പുറത്തിറങ്ങി. കൈയില്‍ ഒരു തലയുമായി സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന മാര്‍ക്കോയേയാണ് പോസ്റ്ററില്‍ കാണുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ ചിത്രമാണ്..

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്.

നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. 'കെ.ജി.എഫ്', 'സലാര്‍' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമ ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ ചിത്രമാണ്. 'മാര്‍ക്കോ'യുടെ നിര്‍മ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രമിപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

ഉണ്ണി മുകുന്ദന്റെ ജന്മദിനത്തില്‍ സഹതാരങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ആശംസകള്‍ കുറിച്ചത്. ഇപ്പോഴിതാ ജന്മദിനാശംസകള്‍ നേര്‍ന്ന സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി കുറിക്കുകയാണ് താരം. വൈകാരികമായ കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. വരാനിരിക്കുന്ന തന്റെ ചിത്രങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണ തന്നെ ആവേശം കൊള്ളിക്കുന്നുവെന്നും കഠിനാധ്വാനത്തിന്റെയും ആവേശം നിറഞ്ഞ ഒരു പിടി സിനിമകളുടെയും വര്‍ഷമായിരിക്കും വരുന്ന നാളുകളെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.

പിയ സുഹൃത്തുക്കളെ, ഇന്നലെ ചൊരിഞ്ഞ എല്ലാ സ്‌നേഹത്തിനും ജന്മദിനാശംസകള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. നിങ്ങളുടെ ദയയുള്ള വാക്കുകളും പിന്തുണയും എന്റെ ലോകത്തെ അര്‍ത്ഥമുള്ളതാക്കുന്നു. നിങ്ങളുടെ ആവേശം എന്നെ മുന്നോട്ട് നയിക്കുന്നു. ഗെറ്റ് സെറ്റ് ബേബി (GSB), മാര്‍ക്കോ എന്നിവയ്ക്ക് പിന്നിലുള്ള അവിശ്വസനീയമായ ടീമുകളോട്, ഈ അതിശയകരമായ പോസ്റ്ററുകള്‍ക്ക് അഭിനന്ദനങ്ങള്‍. ഞങ്ങള്‍ ഒരുമിച്ച് സൃഷ്ടിക്കുന്ന മാന്ത്രികതയുടെ ഒരു മികച്ച കാഴ്ചയാണ് അവ....

എന്റെ എല്ലാ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും, രണ്ട് ചിത്രങ്ങളിലുമുള്ള നിങ്ങളുടെ ആവേശം എന്നെ എല്ലാ ദിവസവും മുന്നോട്ട് നയിക്കുന്നു. എനിക്ക് നിങ്ങളുടെ പിന്തുണയുണ്ടെന്ന് അറിയുന്നത് ജീവിതത്തെ മഹത്തരമാക്കുക മാത്രമല്ല, ആഴത്തില്‍ സംതൃപ്തമാക്കുകയും ചെയ്യുന്നു. രസകരമായ ഒരു ഫാമിലി എന്റര്‍ടെയ്നറായ ജിഎസ്ബിയും ആക്ഷന്‍ പായ്ക്ക് ചെയ്ത മാര്‍ക്കോയും നിങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ എനിക്ക് കാത്തിരിക്കാനാവില്ല. ഈ വര്‍ഷം പ്രതിബദ്ധത, കഠിനാധ്വാനം, ഒരുപാട് സിനിമാ ആവേശം എന്നിവയാല്‍ നിറയും. ഈ പ്രോജക്റ്റുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും, ആവേശകരമായ ചില പുതിയ പ്രോജക്ടുകളെ പറ്റിയും ഞാന്‍ അറിയിക്കും. ഇവിടെത്തന്നെ കാണുക...'' ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു.

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും തന്റെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു നായ്ക്കള്‍ക്കൊപ്പമുള്ള സുന്ദരനിമിഷങ്ങളും തന്റെ ലേറ്റസ്റ്റ് ചിത്രങ്ങളുമടക്കം പങ്കിട്ടാണ് ഉണ്ണി മുകുന്ദന്‍ തന്റെ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
 

unnimukundan marco in stylish look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക