Latest News

ത്രിഷയുമായി ഏറെ നാളായി പ്രണയത്തില്‍; നവംബര്‍ മാസം വിവാഹം; നടിയോട് ഉള്ള അടുപ്പം കാരണം നടന്‍ വിജയിക്ക് തന്നോട് അസൂയ; നടിയുടെ സൈക്കോ ആരാധകന്‍ വാര്‍ത്തകളില്‍ നിറയുന്നതിങ്ങനെ

Malayalilife
ത്രിഷയുമായി ഏറെ നാളായി പ്രണയത്തില്‍; നവംബര്‍ മാസം വിവാഹം; നടിയോട് ഉള്ള അടുപ്പം കാരണം നടന്‍ വിജയിക്ക് തന്നോട് അസൂയ; നടിയുടെ സൈക്കോ ആരാധകന്‍ വാര്‍ത്തകളില്‍ നിറയുന്നതിങ്ങനെ

തെന്നിന്ത്യന്‍ സിനിമയിലെ താര റാണിയാണ് തൃഷ. രണ്ട് പതിറ്റാണ്ടായി തമിഴ് സിനിമാ രംഗത്ത് തുടരുന്ന തൃഷയ്ക്ക് 39ാം വയസ്സിലും കൈ നിറയെ അവസരങ്ങളാണ്. പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടെ കരിയര്‍ ?ഗ്രാഫില്‍ അടുത്തിടെ വലിയ ചലനമുണ്ടാക്കിയ സിനിമ. മണിരത്‌നം സംവിധാനം ചെയ്ത സിനിമയില്‍ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളാണ് തൃഷ ചെയ്ത കുന്ദവി. ഏപ്രില്‍ 28 ന് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യും.

കരിയറില്‍ മികച്ച വേഷങ്ങളുമായി തിളങ്ങി നില്ക്കുന്നതിനിടയിലും നടിയെക്കുറിച്ച് ഗോസിപ്പുകള്‍ക്കും പഞ്ഞമില്ല.കഴിഞ്ഞ കുറച്ച് നാളുകളായി ഒരു 'സൈക്കോ' ആരാധകനാണ് തൃഷയുടെ പേരില്‍ തമിഴ് മാധ്യമങ്ങളില്‍ നിറയുന്നത്. എഎല്‍ സൂര്യ എന്ന വ്യക്തിയാണ് താന്‍ തൃഷയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നത്. താനൊരു സംവിധായകനാണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.

തൃഷ വര്‍ഷങ്ങളായി താനുമായി പ്രണയത്തിലാണെന്നും തൃഷ സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു എഎല്‍ സൂര്യ ഉന്നയിച്ച വാദം. ഇപ്പോള്‍ വീണ്ടും സമാന വാദവുമായെത്തിയിരിക്കുകയാണ് ഇയാള്‍. തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന്‍ വിജയ്ക്ക് തന്നോട് അസൂയ ആണെന്ന് ഇയാള്‍ പറയുന്നു. തൃഷയോട് ഞാന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണക്കത്തിലാണെന്നും താനും ദേഷ്യത്തിലാണെന്നും എഎല്‍ സൂര്യ പറയുന്നു.

സൂര്യ തന്നെയാണ് ഈ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവെക്കുന്നത്. നവംബര്‍ മാസത്തില്‍ തങ്ങളുടെ വിവാഹമാണെന്നും എഎല്‍ സൂര്യ അവകാശപ്പെടുന്നു. ഈ വാദങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Read more topics: # തൃഷ
trisha are getting married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES