Latest News

മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും; ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ കാണുവാന്‍ അവസരം ലഭിച്ച സന്തോഷം പങ്ക് വച്ച് ടൊവിനോ

Malayalilife
 മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും;  ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ കാണുവാന്‍ അവസരം ലഭിച്ച സന്തോഷം പങ്ക് വച്ച് ടൊവിനോ

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളിധരനെ ജിമ്മില്‍ വെച്ച് കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ടൊവിനോ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ജിമ്മില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇന്നത്തെ വര്‍ക്ക് ഔട്ട് സൂപ്പര്‍ എക്‌സൈറ്റിംഗ് ആയിരുന്നു. ''ഇന്ന് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ കാണുവാന്‍ അവസരം ലഭിച്ചു. ഫാന്‍ ബോയ് മൊമന്റ്.'' എന്നാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ടൊവിനോയുടെയും മുത്തയ്യ മുരളിധരന്റെയും നിരവധി ആരാധകരാണ് ചിത്രത്തില്‍ കമന്റുമായി എത്തിയിരിക്കുന്നത്. മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും കണ്ടുമുട്ടി എന്നൊരു ആരാധകന്‍ കമന്റ് ചെയ്തു. നാട്ടുകാരേ ഓടിവരണേ ജിമ്മിന് തീ പിടിച്ചേ എന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ്.
 

Read more topics: # ടൊവിനോ
tovino thomas meets muttiah muralitharan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക