ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തുകയും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ മുന്‍നിര നായകന്മാരുടെ പദവിയിലേക്ക് വളരുകയും ചെയ്ത നടനാണ് ടോവിനോ തോമസ്. മലയാളത്തിലെ യുവനടന്‍മാരില്‍ താരത്തിളക്കമുള്ള അഭിനേതാവായി മാറിയ നടന്‍ ഇപ്പോള്‍ ജനപ്രീതിയിലും മുന്‍പന്തിയിലാണ്. എന്നാല്‍ താരപ്രഭയില്‍ നില്ക്കുമ്പോഴും കടന്ന വന്ന വഴികളെക്കുറിച്ച് മറക്കില്ലെന്ന എന്ന് തെളിയിക്കുകയാണ് നടന്‍. താന്‍ ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പില്‍ നിന്ന ദിവസത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ടൊവീനോ.
ഫെയ്‌സ്ബുക്കില്‍ ടൊവിനോ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇതിനകം വൈറല്‍ ആണ്.പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. എട്ടു വര്‍ഷം മുമ്പാണ് താരം ആ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍, ഒരു ജാഥ സീനില്‍ താന്‍ അഭിനയിക്കുന്നതിന്റെ ചിത്രങ്ങളാണ് ടൊവീനോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'This is where it all began! 8 years back on this day I stood in front of a movie camera for the first time ! സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം! prabhuvintemakkal' എന്നാണ് താരം കുറിച്ചിരിക്കുന്നത്.ആരാധകര്‍ക്ക് മനസിലാവാനായി തന്റെ മുഖത്ത് വട്ടമിടാനും താരം മറന്നില്ല. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് താരത്തിന്റെ പോസ്റ്റ്. ആത്മാര്‍ത്ഥമായി പോരാടി നേടിയതൊന്നും എവിടെയും പോകില്ല എന്നാണ് ആരാധകര്‍ പറയുന്നത്.