സൈബര്‍ തട്ടിപ്പിന് ഇരയായി സീരിയല്‍ നടി അഞ്ജിത;കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തരുമോ എന്ന മെസേജ് എത്തിയത് നര്‍ത്തകി രഞ്ജനയുടെ വാട്‌സാപ്പില്‍ നിന്ന്; തട്ടിപ്പിലൂടെ പോയത് 10,000 രൂപ 

Malayalilife
 സൈബര്‍ തട്ടിപ്പിന് ഇരയായി സീരിയല്‍ നടി അഞ്ജിത;കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തരുമോ എന്ന മെസേജ് എത്തിയത് നര്‍ത്തകി രഞ്ജനയുടെ വാട്‌സാപ്പില്‍ നിന്ന്; തട്ടിപ്പിലൂടെ പോയത് 10,000 രൂപ 

സൈബര്‍ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി സീരിയല്‍ നടി അഞ്ജിത. നര്‍ത്തകി രഞ്ജന ഗൗഹറിന്റെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. അഞ്ജിത തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പതിനായിരം രൂപയാണ് നഷ്ടമായത്. ഇന്നലെ ഉച്ചക്കാണ് രഞ്ജന ഗൗഹറിന്റെ അക്കൗണ്ടില്‍ നിന്ന് മെസേജ് ലഭിച്ചത്. അക്കൗണ്ടില്‍ നിന്ന് പണം അയക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.

പതിനായിരം രൂപയാണ് നഷ്ടമായത്. സംഭവത്തെപ്പറ്റി അഞ്ജിത പറയുന്നതിങ്ങനെ; 19-ാം തീയതി ഉച്ചയോടെ രഞ്ജനയുടെ വാട്സാപ്പില്‍നിന്ന് ഒരു മേസേജ് വന്നു. ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്നം, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തരുമോ എന്നായിരുന്നു മെസേജ്. ഞാന്‍ ഉടനെ രഞ്ജനയെ വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ കോളെടുത്തില്ല. ഇത്രയും വലിയ ഒരാള്‍, തന്നോട് പണം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടാവും കോള്‍ എടുക്കാത്തതെന്ന് കരുതി. 

മെസേജില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു. ഇതുകൂടാതെ, എന്റെ ഫോണിലേക്ക് ഒ.ടി.പി അയച്ച് വാട്സാപ്പ് ഹാക്ക് ചെയ്യാനും ആരോ ശ്രമിച്ചിരുന്നു. രഞ്ജന ഇടയ്ക്ക് വിളിക്കാറുണ്ട്. ഈ സംഭവത്തിന് ശേഷം രഞ്ജന വിളിക്കുകയും തന്റെ വാട്ട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാല്‍ കൊടുക്കരുതെന്നും പറയുകയും ചെയ്തു. അപ്പോഴേക്കും എന്റെ പണം പോയിരുന്നു. 

രഞ്ജന ഗൗഹറിനെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്ന് നടി പറയുന്നു. പണം ചോദിച്ചതിലുള്ള ബുദ്ധിമുട്ട് കാരണം ഫോണ്‍ എടുക്കാതിരുന്നതെന്നാണ് കരുതിയത്. പിന്നാലെ വാട്സ്ആപ്പില്‍ പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ തേടി മെസേജ് അയച്ചു. ഉടന്‍ ഒരു ഗൂഗിള്‍ പേ നമ്പറാണ് അയച്ച് നല്‍കിയത്. തുടര്‍ന്ന് ഈ നമ്പറിലേക്ക് പണം അയച്ച് നല്‍കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴായിരുന്നു സംശയം തോന്നിയത്. 

പിന്നാലെയാണ് തട്ടിപ്പ് മനസിലായത്. അടുത്ത ദിവസം പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ പണം തട്ടിയത്. തന്റെയും വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തിയെന്ന് അഞ്ജിത പറയുന്നു. പിന്നീട് രഞ്ജന വാട്സ്ആപ്പ് പരിശോധിച്ചപ്പോഴാണ് തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നത് മനസിലായത്. തുടര്‍ന്ന് അഞ്ജിതയെ വിളിച്ച് ഇനി പണം നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു.

Read more topics: # അഞ്ജിത
actress anjitha cyber fraud

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES