Latest News

ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ വിക്‌റ്റോറിയ ഫാള്‍സിനു മുകളില്‍ കൂടി ബഞ്ചി ജമ്പിങ്; തൊട്ടടുത്ത് കൂടി നടന്ന് നീങ്ങുന്ന സിംഹത്തെ ഫ്രെയിമിലാക്കിയും ധീരത; മിന്നല്‍ മുരളി ആഫ്രിക്കന്‍ പര്യടനത്തില്‍ നടത്തുന്നത് സാഹസിതകള്‍; ടോവിനോ കുടുംബത്തിനൊപ്പം ആഫ്രിക്കയില്‍ ചുറ്റിയടിക്കുമ്പോള്‍

Malayalilife
ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ വിക്‌റ്റോറിയ ഫാള്‍സിനു മുകളില്‍ കൂടി ബഞ്ചി ജമ്പിങ്; തൊട്ടടുത്ത് കൂടി നടന്ന് നീങ്ങുന്ന സിംഹത്തെ ഫ്രെയിമിലാക്കിയും ധീരത; മിന്നല്‍ മുരളി ആഫ്രിക്കന്‍ പര്യടനത്തില്‍ നടത്തുന്നത് സാഹസിതകള്‍; ടോവിനോ കുടുംബത്തിനൊപ്പം ആഫ്രിക്കയില്‍ ചുറ്റിയടിക്കുമ്പോള്‍

ഷൂട്ടിങ് തിരക്കുകളില്‍ നിന്നും ഇടവേളയെടുത്ത് കുടുംബത്തിനൊപ്പം ആഫ്രിക്കയില്‍ അവധി ആഘോഷമാക്കുകയാണ് ടൊവിനോ തോമസ്. ടൂറിസ്റ്റ് കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം താരം പുറത്ത് വിട്ടിരുന്നു.ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു്.

ഇതിനിടെ ചില സാഹസിക നിമിഷങ്ങളുടെ വീഡിയോകളും നടന്‍ പങ്ക് വച്ചിരിക്കുകയാണ്. ആദ്യം വനത്തിലൂടെ നടക്കുന്ന സിംഹത്തിനൊപ്പമെടുത്ത സെല്‍ഫി വീഡിയോ ആണ് ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഇപ്പോഴിതാ മറ്റൊരു സാഹസിക വീഡിയോ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് താരം.

ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ വിക്‌റ്റോറിയ ഫാള്‍സിനു മുകളില്‍ നിന്ന് ചാടുന്ന വീഡിയോ ആണ് പങ്ക് വച്ചിരിക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെ ബഞ്ചി ജമ്പിങ് ചെയ്യുകയാണ് താരം. ഒരുപാട് ഉയരമുള്ള സ്ഥലത്തിനു നിന്ന് സുരക്ഷാക്രമീകരണങ്ങളോടെ ചാടുന്ന വിനോദമാണ് ബഞ്ചി ജമ്പിങ്.ആ നിമിഷം നല്ലരീതിയിലാണ് ആസ്വദിക്കുകയാണ് ടൊവിനോ. മിന്നല്‍ മുരളി ചിത്രത്തിലെ തീം സോങ്ങാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയത്.

ഒരു വീഴ്ചയില്‍ നിന്നാണ് ഉയര്‍ച്ചയുടെ തുടക്കമെന്ന് ബുദ്ധിമാനായ ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ വീഴ്ച എന്ന ആര്‍ട്ട് പഠിക്കുകയാണ്, ഒരിക്കല്‍ എനിക്ക് പറക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്‌റ്റോറിയ ഫാള്‍സില്‍ നിന്നുള്ള ചാട്ടം. സിംബാബ്വെ യില്‍ നിന്ന് ചാടി സാബിയയില്‍ പൊങ്ങി ടൊവിനോ കുറിച്ചു

മിന്നല്‍ മുരളിയ്ക്ക് ഇതൊക്കെ നിസ്സാരം എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നീലവെളിച്ചം ആണ് ടൊവിനോയുടെ പുതിയ ചിത്രം. ഏപ്രില്‍ 20 ന് റിലീസിനെത്തുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൂഡ് ആന്റണിയുടെചിത്രത്തി ലും ടൊവിനോ വേഷമിടുന്നുണ്ട്. ചിത്രം ഏപ്രില്‍ 21 ന് തിയേറ്ററുകളിലെത്തും.

സിംഹം തന്റെ പുറകില്‍ കൂടി നടന്നു നീങ്ങുന്നതിന്റെ വീഡിയോയാണ് ടൊവിനോ പങ്കുവച്ചത്. സിങ്ക പെണ്ണെഎന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.കേള്‍ക്കാം. സെല്‍ഫി വിത്ത് സിംഹം എന്നാണ് വീഡിയോയ്ക്ക് താഴെ ടൊവിനോ കുറിച്ചത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്.

സിങ്കത്തിന് അറിയില്ലലോ മിന്നല്‍ മുരളിയാണെന്ന്, ഇത് കൊള്ളാലോ, പുഷ്പ റിലോഡഡ് ആണോ, പുഷ്പ ആ വഴിയെങ്ങാനും പോയായിരുന്നോ തുടങ്ങിയ കമന്റുകള്‍ പോസ്റ്റിനു താഴെ കാണാം.

Read more topics: # ടൊവിനോ
tovino thomas african trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക