വിക്രം നായകനായി വേഷമിടുന്ന പുതിയ ചിത്രം തങ്കലാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം പാ രഞ്ജിത്താണ് എന്നതിനാലും ചിത്രം ചര്‍ച്ചയായി. വന്‍ മേയ്‌ക്കോവറിലാണ് വിക്രം തങ്കലാന്‍ സിനിമയില്‍ എത്തുന്നതും എന്നതും ആകര്‍ഷകമായി. പ്രേക്ഷകര്‍ കാത്തിരിക്കുന്ന തങ്കലാന്റെ അപ്‌ഡേറ്റ് ചിത്രത്തിന്റെ നായികമാരില്‍ ഒരാളായ മാളവിക മോഹനന്‍ പങ്കുവെച്ചിരിക്കുകയാണ്.മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
വിക്രം നായകനായ തങ്കലാന്റെ ഡബ്ബിംഗ് താന്‍ ആരംഭിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക മോഹനന്‍. എന്നെ സംബന്ധിച്ചിടത്തോളം ഫിലിം മേക്കിങ്ങിലെ ഏറ്റവും പേടിയുള്ള കാര്യമാണ് ഡബ്ബിങ് എന്നത്. ആരെങ്കിലും എന്റെ കൂടെയിരുന്ന് എന്റെ കൈ ചേര്‍ത്തുപിടിക്കാമോ'' എന്നാണ് ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മാളവിക എക്‌സില്‍ കുറിച്ചത്.
ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന 'തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാന്‍ വിക്രം നായകനാകുന്ന ചിത്രം തങ്കലാന്റെ റിലീസാനായാണ് കാത്തിരിപ്പ്.
തങ്കലാന്‍ ഓസ്‌കര്‍ വേദി ലക്ഷ്യമിടുന്നുണ്ടെന്ന് അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ധനഞ്ജയന്‍ പറഞ്ഞിരുന്നു. ഓസ്‌കറിന് പുറമെ 8 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കായി 'തങ്കലാന്‍' സമര്‍പ്പിക്കുമെന്നാണ്‌നിര്‍മ്മാതാവ് പറഞ്ഞത്. എന്തായാലും ഒരു മികച്ച സിനിമാനുഭവമായിരിക്കും തങ്കലാന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ പോവുന്നതെന്ന് ഉറപ്പാണ്.