വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുകയാണ്. ലിയോയ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന പടം എന്നതിനാല്‍ 'ദളപതി 68' എന്ന് താല്കാലികമായി പേര് നല്കിയ ചിത്രത്തില്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കും മുമ്പേ സോഷ്യല്മീഡിയയിലെത്തിയിരിക്കുകയാണ്.
'ദളപതി 68' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേയാണ് ചോര്‍ന്നിരിക്കുന്നത്. 'ബോസ്' എന്നാകും ചിത്രത്തിന്റെ ടൈറ്റില്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വിവരം അനുസരിച്ച് വെങ്കട് പ്രഭു നാല് ടൈറ്റിലുകള്‍ വിജയിക്ക് മുന്നില്‍ എത്തിച്ചെന്നും അതിലൊന്ന് വിജയ് സെലക്ട് ചെയ്തു എന്നുമാണ് വിവരം. മിക്കവാറും ജനുവരി ആദ്യം 'ദളപതി 68'ന്റെ ടൈറ്റില്‍ പ്രഖ്യാപിക്കും. ഒരു ടൈം ട്രാവല്‍ ചിത്രമാണിത് എന്നാണ് സൂചനകള്‍.
എന്നാല്‍ വെങ്കട് പ്രഭു വിജയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച ടൈറ്റില്‍ എല്ലാം മാസ് ചിത്രത്തിന് ഉതകുന്ന തരത്തിലാണ് എന്നാണ് വിവരം. അതില്‍ ഒരു ടൈറ്റിലാണ് പുറത്തെത്തിയത്. എന്നാല്‍ ബോസ് എന്ന ടൈറ്റില്‍ വിജയ് അംഗീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, വമ്പന്‍ മേക്കോവറിലായിരിക്കും വിജയ് പുതിയ ചിത്രത്തില്‍ എത്തുക. വിജയ്യെ 19കാരനാക്കാന്‍ വേണ്ടി എകദേശം ആറ് കോടിയോളം ചിലവഴിക്കാനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത് ഡിജിറ്റല്‍ ഡി- ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുക.
എന്നാല്‍ വമ്പന്‍ തുക ചിലവഴിച്ച് പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്താകും വിജയ്യെ പത്തൊമ്പതുകാരനായി മാറ്റുക എന്നുമാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായിക. ജയറാമും ചിത്രത്തില്‍ അഭിനയിക്കും. യുവന് ശങ്കര്‍ രാജയാണ് സംഗീതം.