Latest News

സുരഭിയുടെ റീല്‍സില്‍ കിളി പറന്ന് പോയ അനൂപ് മേനോന്‍; എഴുതികൊണ്ടിരിക്കുന്ന നടന് ചുറ്റും ബുള്ളറ്റ് സോങ് എന്ന തെലുങ്ക് പാട്ടിന് ഡാന്‍സ് കളിച്ച് സുരഭി; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
സുരഭിയുടെ റീല്‍സില്‍ കിളി പറന്ന് പോയ അനൂപ് മേനോന്‍; എഴുതികൊണ്ടിരിക്കുന്ന നടന് ചുറ്റും ബുള്ളറ്റ് സോങ് എന്ന തെലുങ്ക് പാട്ടിന് ഡാന്‍സ് കളിച്ച് സുരഭി; വൈറലാകുന്ന വീഡിയോ കാണാം

നൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പദ്മയുടെ രസകരമായ നിരവധി ടീസറുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിനേക്കാളൊക്കെ പ്രേക്ഷകശ്രദ്ധ നേടുന്ന മറ്റൊരു ടീസറും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.എഴുതികൊണ്ടിരിക്കുന്ന അനൂപ് മേനോന് ചുറ്റും നിന്ന് ബുള്ളറ്റ് സോങ് എന്ന തെലുങ്ക് പാട്ടിന് ഡാന്‍സ് കളിക്കുന്ന സുരഭിയെയാണ് വീഡിയോയില്‍ കാണുന്നത്.

ആദ്യം ഗൗരവത്തോടെ ഇരിക്കുന്ന അനൂപ് മേനോന്‍ പിന്നെ ചിരി നിര്‍ത്താന്‍ പാടുപെടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ അനൂപ് മേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഈ സിനിമ പൊട്ടിയാല്‍ അനൂപിന് എന്ത് നഷ്ടം ഉണ്ടാവുമെന്നാണ് സുരഭിയുടെ ചോദ്യമായെത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. കിടപ്പാടമൊഴിച്ച് ബാക്കി സിനിമയില്‍ നിന്ന് ഉണ്ടാക്കിയത് എല്ലാം പോകുമെന്ന് പറയുന്ന അനൂപിനോട് കിടപ്പാടം കിട്ടും അല്ലേ എന്നാണ് സുരഭിയുടെ മറുചോദ്യെ ഉന്നയിക്കുന്നതും കാണാം.

സുരഭി ലക്ഷ്മി, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന പത്മ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 15നാണ് ചിത്രത്തിന്റെ റിലീസ്. റിലീസ് ഡേറ്റിനോടടുക്കുമ്പോള്‍ വ്യത്യസ്തമായ പ്രൊമോഷനാണ് ചിത്രത്തിനായി നടത്തുന്നത്.

അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി നിര്‍വഹിക്കുന്നു.

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകരുന്നു.

എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, കലാസംവിധാനം- ദുന്‍ദു രഞ്ജീവ്, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

 

teaser anoop menon surabhi lakshmi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക