പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'തങ്കലാന്‍'. ചിത്രത്തില്‍ നായകനായി എത്തുന്നത് വിക്രമാണ്. വിക്രം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
തങ്കലാന്റെ' പുതിയ പോസ്റ്റര്‍ സംവിധായകന്‍ പാ രഞ്ജിത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിക്രവും പാ രഞ്ജിത്തും ഒന്നിച്ചു മുഖാ മുഖം നോക്കുന്നതാണ് പോസ്റ്റര്‍ ചിത്രം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാണം കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍വഹിക്കുന്നത്. കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്റെ കഥയാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ പശ്ചാത്തലം. മലയാളികളായ പാര്‍വതിയും മാളവിക മോഹനനുമാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
വേഷവിധാനങ്ങള്‍ കൊണ്ട് ആരാധകരെ പൂര്‍ണമായും വിസ്മയിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തില്‍ വിക്രമുളളത്. വിക്രമിനൊപ്പം ശ്രദ്ധേയമായ കഥാപാത്രമായി മലയാളത്തില്‍ നിന്നും പാര്‍വതി തിരുവോത്തും അടുത്തിടെ പുറത്തിറങ്ങിയ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തില്‍ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ദിപാവലിയോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസറും വിക്രമിന്റെ ലുക്കും നേരത്തെ അണംിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ചിത്രം മാസ്റ്റര്‍, ധനുഷിന്റെ നായികയായി എത്തിയ മാരന്‍ എന്ന ചിത്രങ്ങള്‍ക്കു ശേഷം വീണ്ടും തമിഴകത്തു നായികയായി മാളവിക എത്തുന്നത് തങ്കലാനിലൂടെ ആണ്. രാശ്മിക മന്ദാന നായികയായി എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് രാശ്മികയുടെ ഡേറ്റ് ക്ലാഷ് മൂലമാണ് കഥാപാത്രത്തിലേക്ക് മാളവികയെ തെരഞ്ഞടുത്തത്.
ജി.വി. പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. വലിയ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ പശുപതിയും പ്രധാന കഥാപാത്രമാണ്. മദ്രാസ്, കബാലി, കാലാ, സര്‍പ്പാട്ടൈ പരമ്പര, നട്ചരിതം നഗര്‍ഗിരത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യമായാണ് വിക്രമും പാ രഞ്ജിത്തും ഒരു ചിത്രത്തിലൊന്നിക്കുന്നത്. ഇതിനു ശേഷം വെട്ടുവന്‍, കമലഹാസനൊപ്പമുള്ള പ്രോജക്ടുകളാണ് പാ രഞ്ജിത്ത് ഒരുക്കുന്നത്.
കോബ്ര, പൊന്നിയിന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിക്രം അഭിനയിക്കുന്ന ചിത്രമാണിത്. പൊന്നിയിന്‍ സെല്‍വനില്‍ ആദിത്യകരികാലന്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തിയത്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തും വിക്രം എത്തുന്നുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന താരമാണ് വിക്രം. 'ഒരിക്കലും എനിക്കു പരിചയമില്ലാത്തതും അറിയാത്തതുമായി കഥാപാത്രങ്ങളായി മാറാന്‍ ആഗ്രഹിക്കുന്നതാകാം ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങളിലേക്കു ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത്' വിക്രം പറയുന്നു.