സ്വാസികയും പ്രേമും വരണമാല്യം ചാര്‍ത്തിയത് ബീച്ച് സൈഡില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍; തുടര്‍ന്നൊരുക്കിയ റിസംപ്ഷനില്‍ ആശംസകളുമായി എത്തി സുരേഷ് ഗോപിയും ദിലീപും അനുശ്രീയും അടക്കമുള്ള താരങ്ങള്‍; കൂട്ടുകാരിയുടെ വിവാഹ ദിനം ആഘോഷമാക്കി നടിമാര്‍

Malayalilife
സ്വാസികയും പ്രേമും വരണമാല്യം ചാര്‍ത്തിയത് ബീച്ച് സൈഡില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍; തുടര്‍ന്നൊരുക്കിയ റിസംപ്ഷനില്‍ ആശംസകളുമായി എത്തി സുരേഷ് ഗോപിയും ദിലീപും അനുശ്രീയും അടക്കമുള്ള താരങ്ങള്‍; കൂട്ടുകാരിയുടെ വിവാഹ ദിനം ആഘോഷമാക്കി നടിമാര്‍

ലച്ചിത്ര നടിയും അവതാരികയും ആയി തിളങ്ങിയ സ്വാസികയും ടെലിവിഷന്‍ താരമായ പ്രേം ജേക്കബും ഇന്നലെയാണ് വിവാഹിതരായത്. ചെറായിലെ
ബീച്ച് വെഡ്ഡിങ്ങായിരുന്നു  ഇവര്‍ വിവാഹത്തിനായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് റിസപ്ഷനും നടന്നു. ഇവയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹാഘോഷങ്ങള്‍ക്ക് പങ്കെടുത്തത്.ബീച്ച് വെഡ്ഡിങ്ങായിരുന്നു ഇരുവരുടേയും. താലിമാല അണിയിച്ചതിനു ശേഷം പ്രേം സ്വാസികയെ സിന്ദൂരമണിയിച്ചു. അതിനു ശേഷം പുഷ്പഹാരം പരസ്പരം അണിയിച്ചു. ഇത്രയായിരുന്നു വിവാഹ ചടങ്ങ്.

പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് അതി സുന്ദരിയായാണ് സ്വാസിക വിവാഹ വേദിയില്‍ എത്തിയത്. ഹെവി വര്‍ക്കാണ് ബ്ലൗസില്‍ ചെയ്തിരിക്കുന്നത്. സാരിക്ക് മുകളിലായി ദുപ്പട്ടയും താരം അണിഞ്ഞിട്ടുണ്ട്.

റിസ്പഷനില്‍സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. വിവാഹ റിസപ്ഷന് സ്വാസികയുടെയും പ്രേമിന്റെയും കിടിലം ഡാന്‍സും ഉണ്ടായിരുന്നു. രസകരമായ ഗെയിമുമായി സ്വാസികയും പ്രേമും വിവാഹ ആഘോഷമാക്കുകയായിരുന്നു. സിനിമാ-സീരിയല്‍ ലോകത്ത് നിന്ന് നിരവധി താരങ്ങളാണ് സ്വാസികയ്ക്കും പ്രേമിനും ആശംസകള്‍ നേരാന്‍ എത്തിയത്.

റിസപ്ഷനില്‍ സംസാരിച്ച സുരേഷ് ഗോപി ഒരു വിവാഹം നടത്തിയതിന്റെ ക്ഷീണം തനിക്ക് മാറിയിട്ടില്ല എന്നും ആര്‍ത്തു വിളിക്കണം എന്ന് ആഗ്രഹമുണ്ട് എങ്കിലും ശബ്ദമില്ല എന്നും പറഞ്ഞാണ് തുടങ്ങിയത്.  സ്വാസിക തന്നെ ചേട്ടാ എന്നാണു വിളിക്കുന്നത് എങ്കിലും അച്ഛന്റെ സ്ഥാനമാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സ്വാസിക-പ്രേം ദമ്പതികള്‍ക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെ എന്നും സുരേഷ് ഗോപി ആശംസിച്ചു.

റിസപ്ഷനില്‍ പങ്കെടുത്ത ദിലീപ്, ഇത്തരം വേദികളില്‍ സംസാരിച്ചു ശീലമില്ല എന്ന് വാക്കുകള്‍ ഒതുക്കി, ആശംസകള്‍ അറിയിച്ചു മടങ്ങി.  ശ്വേത മേനോന്‍, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു  തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ  വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദേവി ചന്ദനയും മഞ്ജു പിള്ളയും രചന നാരായണന്‍ കുട്ടിയും സരയൂവും ചേര്‍ന്നുള്ള റീല്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. തമിഴിലെ സൂപ്പര്‍ഹിറ്റ് സോംഗായ 'വാടി വാടി നാട്ടു കാട്ടൈ' എന്ന പാട്ടിന്റെ ഹമ്മിംഗിനാണ് ഇവര്‍ അടിപൊളിയായി ചുവടു വച്ചിരിക്കുന്നത്. നാലു പേരും മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് വീഡിയോയില്‍ തിളങ്ങുന്നത്. ദേവി ചന്ദന പങ്കുവച്ച ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്‌.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devi Chandana (@devichandana82)

swasika wedding reception

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES