Latest News

ഭാവി ജീവിതം എങ്ങനെ ആകണം എന്നതിനെ സംബന്ധിച്ചുള്ള കാര്യത്തിൽ അഭിപ്രായ ഭിന്നത; ബോളിവുഡ് സുന്ദരി സ്വര ഭാസ്‌കറും കാമുകൻ ഹിമാൻഷവും പ്രണയം ബന്ധം അവസാനിപ്പിച്ചു

Malayalilife
ഭാവി ജീവിതം എങ്ങനെ ആകണം എന്നതിനെ സംബന്ധിച്ചുള്ള കാര്യത്തിൽ അഭിപ്രായ ഭിന്നത; ബോളിവുഡ് സുന്ദരി സ്വര ഭാസ്‌കറും കാമുകൻ ഹിമാൻഷവും പ്രണയം ബന്ധം അവസാനിപ്പിച്ചു

ഭിനയം കൊണ്ടു മാത്രമല്ല, നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരിൽ ബോളിവുഡിലെ വേറിട്ട സ്വരമാണ് സ്വര ഭാസ്‌കർ. പലപ്പോഴും നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരിൽ വിവാദത്തിലായിട്ടുമുണ്ട്. ഇപ്പോൾ വീണ്ടും നടി വാർത്തയിൽ നിറയുന്നത് കാമുകനിമായി ഏറെ നാളത്തെ പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരിലാണ്.

സ്വര ഭാസ്‌കറും ദേശീയ പുരസ്‌കാര ജേതാവായ തിരക്കഥാകൃത്ത് ഹിമാൻഷു ശർമ്മയും വർഷങ്ങളുടെ പ്രണയ ബന്ധം അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ.
ഭാവി എങ്ങനെ ആകണം എന്നതിനെ സംബന്ധിച്ചുള്ള വിയോജിപ്പുകളുടെ മേലാണ് ഇരുവരും വേർപിരിഞ്ഞതെന്നാണ് സൂടന. സുഹൃത്തുക്കളായി തന്നെയാണ് രണ്ടുപേരും പിരിഞ്ഞിരിക്കുന്നത്.

കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തിയ തനു വേഡ്സ് മനു; എന്ന ചിത്രം മുതലാണ് ഇരുവരുടേയും പ്രണയം ആരംഭിക്കുന്നത്. ഈ ചിത്രത്തിനു പുറമേ തനു വേഡ്സ് മനു റിട്ടേൺസ് രാഝനാഎന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്

 

swara bhaskar and himanshu sharma breakup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES