സൂര്യ ബെര്‍ത്ത് ഡേ സ്‌പെഷ്യല്‍; വാരണം ആയിരംവീണ്ടും റിലീസിനെത്തുന്നു

Malayalilife
 സൂര്യ ബെര്‍ത്ത് ഡേ സ്‌പെഷ്യല്‍; വാരണം ആയിരംവീണ്ടും റിലീസിനെത്തുന്നു

മിഴ് സിനിമയിലെ റൊമാന്റിക് ഹീറോ സൂര്യയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് 'വാരണം ആയിരം' എന്ന ചിത്രം വീണ്ടും റിലീസിനെത്തുകയാണ്. ജൂലൈ 23, നടന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് പ്രതികരണമറിയിച്ചെത്തിയിരിക്കുന്നത്. 

ഇന്ത്യയില്‍ ജൂലൈ 21-നും മറ്റ് രാജ്യങ്ങളില്‍ ജൂലൈ 19-നുമാണ് ചിത്രം റിലീസ് ചെയ്യുക.2008-ല്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യ, കൃഷ്ണ  എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് താരം എത്തിയത്. ഒപ്പം സിമ്രാന്‍, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുടങ്ങിയവരും നായികമാരായി.

ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളതാണ്. ഹാരിസ് ജയരാജ് ആണ് സം?ഗീത സംവിധാനം. കങ്കുവ ആണ് സൂര്യയൂടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. സൂര്യയുടെ 42-മത് ചിത്രമാണ് കങ്കുവ. എസ് ജെ സൂര്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 3-ഡിയിലാണ് ഒരുങ്ങുന്നത്. അന്‍പത് ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2024 ന്റെ തുടക്കത്തില്‍ തിയ്യേറ്ററുകളില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

Read more topics: # സൂര്യ
surya birthday special

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES