ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്‌നസാക്ഷാത്കാരം;  അദ്ദേഹത്തിന്റെ കിരീടം സഫടികം എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം സൂഷ്മമായി പലതും പഠിച്ചിട്ടുണ്ട്; കാപ്പാനിലെ മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് സൂര്യ 

Malayalilife
ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്‌നസാക്ഷാത്കാരം;  അദ്ദേഹത്തിന്റെ കിരീടം സഫടികം എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം സൂഷ്മമായി പലതും പഠിച്ചിട്ടുണ്ട്; കാപ്പാനിലെ മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് സൂര്യ 

മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ നിമിഷങ്ങള്‍ പങ്കുവച്ച് നടന്‍ സൂര്യ. ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്‌ന സാക്ഷാത്കാരമാണെന്നും സൂര്യ പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. മോഹന്‍ലാലിന്റെ സിനിമകളില്‍ നിന്ന് ഞാന്‍ അഭിനയത്തിന്റെ പല സൂക്ഷ്മാംശങ്ങളും പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കിരീടം, സ്ഫടികം എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം ഞാന്‍ പാഠങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ടെന്നും സൂര്യ പ്രതികരിച്ചു. 

സാധാരണ മിക്ക അഭിനേതാക്കള്‍ക്കും ക്യാമറയെക്കുറിച്ച് ഒരു ഭയമുണ്ട്, ചില സമയങ്ങളില്‍ അവര്‍ അതിന് മുന്നില്‍ പ്രകടനം നടത്താന്‍ പാടുപെടും പക്ഷെ മോഹന്‍ലാല്‍ സാറിന്റെ അടുത്ത് അത് കാണാന്‍ കഴിയില്ല. നമ്മള് ഒരു മാഗ്‌നിഫൈയിംഗ് ക്യാമറ അദ്ദേഹത്തിന്റെ മുഖത്ത് വെച്ചാല്‍ കൂടിയും കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ ആ ലെന്‍സിനെ കാണുകയെ ഇല്ല. അദ്ദേഹത്തിന് അത് അപ്രത്യക്ഷമാക്കാന്‍ കഴിയും സൂര്യ പറഞ്ഞു.

സൂര്യയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന കാപ്പാന്‍ 20ന് തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലെത്തുന്നുവെന്നാണു സൂചന.ഇന്ത്യന്‍ രാഷ്ട്രീയമാണു കാപ്പാന്‍ ചര്‍ച്ച ചെയ്യുന്നത്. ഭീകരവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കുമിത്. രക്ഷിക്കും എന്നര്‍ഥം വരുന്ന തമിഴ് വാക്കാണ് കാപ്പാന്‍.

Read more topics: # mohanlal,# surya,# kappan,# movie
surya about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES