Latest News

ആലിയുടെ പുസ്തകം ചോദിച്ച എല്ലാവർക്കുമായി; മകളുടെ ആദ്യപുസ്തകം അച്ഛനുവേണ്ടി സമർപ്പിച്ച് സന്തോഷ വാർത്ത പങ്കിട്ട് സുപ്രിയ

Malayalilife
 ആലിയുടെ പുസ്തകം ചോദിച്ച എല്ലാവർക്കുമായി; മകളുടെ ആദ്യപുസ്തകം അച്ഛനുവേണ്ടി സമർപ്പിച്ച് സന്തോഷ വാർത്ത പങ്കിട്ട് സുപ്രിയ

പൃഥ്വിരാജിന്റെ നല്ലപാതിയാണ് സുപ്രിയ മേനോന്‍. ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയയെ കണ്ടു മുട്ടിയതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവരെ പോലെ തന്നെ  മകൾ അലംകൃതയ്ക്കും ധാരാളം ആരാധകരുണ്ട്. സോഷ്യൽ മീഡിയയിലൂടെ സുപ്രിയ അലംകൃതയുടെ കവിതകളും കഥയും ആഗ്രഹങ്ങളുമെല്ലാം  പങ്കുവെയ്ക്കാറുണ്ട്. അലംകൃതയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താത്പര്യമാണ്.  പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അലംകൃതയുടെ ‘ദി ബുക്ക് ഓഫ് എൻചാന്റിങ് പോയംസ്’ എന്ന പുസ്തകം കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് പുറത്തിറങ്ങിയത്. സുപ്രിയ അന്ന് പുസ്തകത്തിന്റെ ചിത്രത്തിനൊപ്പം മകൾക്കുള്ള ക്രിസ്മസ് സമ്മാനമായാണ് ഈ പുസ്തകമെന്നും. വിൽപ്പനയ്ക്കുള്ളതല്ലെന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി കുറച്ച് പകർപ്പുകൾ മാത്രമാണുള്ളതെന്നും  കുറിച്ചിരുന്നു.എന്നാൽ ഇപ്പോൾ  ഇപ്പോൾ ഈ കവിതാ പുസ്തകം ആമസോണിൽ ലഭ്യമാണെന്നും പറയുകയാണ് സുപ്രിയ.

‘ക്രിസ്മസ് ദിനത്തിൽ ഞാൻ ആലിയുടെ കവിതാ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ നിങ്ങളിൽ പലരും ഒരു കോപ്പി ആവശ്യപ്പെട്ടിരുന്നല്ലോ. ആലിയുടെ പുസ്തകം ചോദിച്ച എല്ലാവർക്കുമായി വാങ്ങാൻ ഇപ്പോൾ അത് ആമസോണിൽ ലഭ്യമാണ്.’ പുസ്തകത്തിന്റെ കവർ ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചു. കുഞ്ഞ് കവയത്രിയ്ക്ക് ആശംസകളുമായി നിരവധിപ്പേരാണ് കമന്റ് ബോക്സിലെത്തുന്നത്.

ആലിയുടെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ സുപ്രിയ ഇങ്ങനെയാണ് കുറിച്ചത്.‘കഴിഞ്ഞ വർഷം ആലി എഴുതിയ ചെറുകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. അവളുടെ ഈ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ സൂക്ഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത്. അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു, ആ സമയത്താണ് പബ്ലിഷറുമായി ഇതേക്കുറിച്ച് ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സകൾക്കിടയിലാണ് പുസ്തകത്തിന്റെ കാര്യങ്ങളൊക്കെ ചെയ്തത്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് കണ്ടിരുന്നെങ്കിൽ എന്റെ അച്ഛൻ ആലിയെ കുറിച്ച് ഓർത്ത് അഭിമാനിക്കുമായിരുന്നു. കോവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു! അവളുടെ ആദ്യ പുസ്തകം അച്ഛനുവേണ്ടി സമർപ്പിക്കുന്നു.’

supriya menon share the new happiness in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക