പൂവാറിലെ പൂളില്‍ നീന്തിത്തുടിച്ചും പറമ്പില്‍ ക്രിക്കറ്റ് കളിച്ചും സണ്ണിലിയോണ്‍; കേരളത്തില്‍ അര്‍മ്മാദിക്കുന്ന താരത്തിന്റെ വീഡിയോകള്‍

Malayalilife
topbanner
 പൂവാറിലെ പൂളില്‍ നീന്തിത്തുടിച്ചും പറമ്പില്‍ ക്രിക്കറ്റ് കളിച്ചും സണ്ണിലിയോണ്‍; കേരളത്തില്‍ അര്‍മ്മാദിക്കുന്ന താരത്തിന്റെ വീഡിയോകള്‍

ലോകമെമ്പാടും കോടിക്കണക്കിനു ആരാധകര്‍ ഉള്ള ഒരു താരമാണ് സണ്ണി ലിയോണ്‍. അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോള്‍ ഇന്ത്യന്‍ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. 2011 ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍കൂടി ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സണ്ണി ലിയോണി അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ്. ഇന്ത്യയിലെ പ്രധാന താര റാണിമാരില്‍ ഒരാളായ സണ്ണി, ഇപ്പോള്‍ കേരളത്തില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്.

നടി സോഷ്യല്‍ മീഡിയകളിലൂടെ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. ഇപ്പോള്‍ പൂവാര്‍ ദ്വീപില്‍ നീന്തിത്തുടിക്കുന്നതിന്റെ ചിത്രങ്ങളാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്. തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിലാണ് സണ്ണി ലിയോണ്‍ താമസിക്കുന്നത്.ജനുവരി 12ന് ഒരു സ്വാകാര്യ ചാനലിലെ ഷൂട്ടിന് വേണ്ടിയാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം താരം ഷൂട്ടില്‍ ജോയിന്‍ ചെയ്തു. കുടുംബത്തോടൊപ്പമാണ് സണ്ണി എത്തിയിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മക്കളയാ നിഷ, അഷര്‍, നോവ എന്നിവരുമൊപ്പമുണ്ട്.



Read more topics: # sunnyleone,# poovar resort,# kerala
sunnyleone in poovar resort

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES