ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന സൂചന. താരം ചിത്രീകരണത്തിന് എത്തിയ വിവരം വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍ ആരാധകരെ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.
ജുവലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിക്കുന്നതും പ്രസംഗിക്കുന്നതുമാണ് വീഡിയോയില്‍ സണ്ണിയെ കാണാന്‍ താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടിവരുന്ന ഭീമന് രഘുവിനെയും കാണാം. ഭീമന് രഘു ഓടിവരുന്ന ദൃശ്യം പകര്‍ത്തുന്ന ക്യാമറ ടീം അടക്കമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
തിരുവനന്തപുരത്താണ് ചിത്രീകരണം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണി നായികയായി രംഗീല എന്ന മലയാള ചിത്രം ചിത്രീകരണം ആരംഭിച്ചെങ്കിലും റിലീസായിട്ടില്ല.
അതേസമയം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സണ്ണിയുടേതായി ഒരുങ്ങുന്നുണ്ട്. കൊട്ട്വേഷന്‍ ഗ്യാങ്, ഷീറോ, കൊക കോള, ഹെലെന്, ദ ബാറ്റില്‍ ഓഫ് ഭിമ കോറേഗന്‍, യുഐ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങുന്നത്.