Latest News

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് സുമതി വളവ്; കൊച്ചിയില്‍ നടന്ന ടൈറ്റില്‍ ലോഞ്ചില്‍ ചിത്രം തിളങ്ങി താരങ്ങള്‍; അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിലൂടെ ഗോപികാ അനിലും വെള്ളിത്തിരയിലേക്ക്

Malayalilife
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് സുമതി വളവ്; കൊച്ചിയില്‍ നടന്ന ടൈറ്റില്‍ ലോഞ്ചില്‍ ചിത്രം തിളങ്ങി താരങ്ങള്‍; അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിലൂടെ ഗോപികാ അനിലും വെള്ളിത്തിരയിലേക്ക്

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തു. ആദ്യ ചിത്രം ഭക്തി നിര്‍ഭരമായിരുന്നെങ്കില്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രവുമായാണ് മാളികപ്പുറം ടീം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. 'സുമതി വളവ്' എന്ന് പേരിട്ടി
രിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പങ്കുവെച്ചത് സുരേഷ് ഗോപിയാണ്. അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശിശങ്കറാണ്..

തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്. കൊലചെയ്യപ്പെട്ട സുമതി എന്ന സ്ത്രീയുടെ ആത്മാവ് ഗതികിട്ടാതെ അലയുന്ന വളവാണ് സുമതി വളവെന്നാണ് പറയപ്പെടുന്നത്. ഒരു കാലത്ത് യാത്ര ചെയ്യാന്‍ ഭയപ്പെട്ടിരുന്ന ഈ വളവും അതിനെ.ചുറ്റിപ്പറ്റി പ്രചരിച്ച കഥയുമാണോ ചിത്രം പറയുന്നത് എന്നാണ് ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന് പിന്നാലെ സമൂഹമാ?ദ്ധ്യമങ്ങളിലൂടെ സിനിമാ പ്രേമികള്‍ ചോദിക്കുന്നത്...

ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ നായകനാകുന്നു.ചിത്രീകരണം ആരംഭിക്കും.പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മനോജ് ആണ് നായിക. അടുത്തിടെ ഹിറ്റായ ജോ എന്ന ചിത്രത്തിലൂടെ തമിഴകത്തും മാളവിക മനോജ് ശ്രദ്ധേയാണ്. 

അതേസമയം സുമതിവളവില്‍ സൈജു കുറുപ്പ് , ദേവനന്ദ, ശ്രീപദ്, ശ്യാം, നിരഞ്ജ് മണിയന്‍പിള്ളരാജു, ഗോപിക, ജീന്‍പോള്‍ ലാല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. അഭിലാഷ് പിള്ള ആണ് തിരക്കഥ. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം രഞ്ജിന്‍ രാജ്, എഡിറ്റര്‍ ഷെഫീഖ് മുഹമ്മദ് അലി, വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നുംപുറത്ത് ആണ് നിര്‍മ്മാണം. 

Read more topics: # സുമതി വളവ്
sumathi valavu movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക