Latest News

പ്രതീക്ഷ നല്‍കി മാളികപ്പുറം ടീമിന്റെ 'സുമതി വളവ്'; ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റെത്തി; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Malayalilife
 പ്രതീക്ഷ നല്‍കി മാളികപ്പുറം ടീമിന്റെ 'സുമതി വളവ്'; ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റെത്തി; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നപ്രീതി നേടിയ 'മാളികപ്പുറം' എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ ഒരുക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. വാട്ടര്‍മാന്‍ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി, സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ് , പ്രിത്വിരാജ് സുകുമാരന്‍, ജയസൂര്യ,ആര്യ, റഹ്മാന്‍, സുരാജ് വെഞ്ഞാറമൂട്, ശശി കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, നരേന്‍, ഉണ്ണി മുകുന്ദന്‍, ബേസില്‍ ജോസഫ്, ആന്റണി പെപ്പെ, യോഗി ബാബു, ആര്‍ ജെ ബാലാജി, മഞ്ജു വാര്യര്‍, അപര്‍ണാ ബാലമുരളി, നിഖിലാ വിമല്‍, അപര്‍ണാ ദാസ്, മഹിമാ നമ്പ്യാര്‍, അതുല്യാ രവി, ശ്വേതാ മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്ക്വെച്ചു. 

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ഷൂട്ടിംഗ് പാലക്കാട്, പൊള്ളാച്ചി പരിസരങ്ങളിലാണ് നടക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ആണ്. മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസിനോടൊപ്പം ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ തിങ്ക് സ്റ്റുഡിയോസും ആദ്യമായി മലയാള സിനിമ നിര്‍മാണ രംഗത്തേക്ക് എത്തുന്നു. ശങ്കര്‍ പി വി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ യു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട് അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ ബിനു ജി നായര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍ , മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ ശരത് വിനു, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് പ്രതീഷ് ശേഖര്‍.

Read more topics: # സുമതി വളവ്
sumathi valav movie first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക