Latest News

ഞാൻ അഭിനയം എന്ന കരിയർ വിട്ടിട്ട് പതിമൂന്ന് വർഷത്തിലേറെയായി; സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സുജ കാർത്തിക

Malayalilife
ഞാൻ അഭിനയം എന്ന കരിയർ വിട്ടിട്ട് പതിമൂന്ന് വർഷത്തിലേറെയായി; സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സുജ കാർത്തിക

ലയാള സിനിമ മേഖലയിലേക്ക് മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ  കടന്ന് വന്ന താരമാണ് സുജ കാർത്തിക. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. നടി എന്നതിലുപരി മികച്ചൊരു നർത്തകി  കൂടിയാണ് താൻ എന്ന് സുജ ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു. വിവാഹ ശേഷം സിനിമ വിട്ട താരം ഇപ്പോൾ നിമയിലെ സൗഹൃദത്തെക്കുറിച്ച് തുറന്ന് പറയുകയാണ്.

കാവ്യ മാധവൻ എൻറെ അടുത്ത കൂട്ടുകാരിയാണ്. പ്രതിസന്ധി ഘട്ടം വന്നപ്പോൾ അവളെ സപ്പോർട്ട് ചെയ്തിരുന്നു. ദിലീപേട്ടൻ എൻറെ ഏട്ടനാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുംസീരിയൽ കണ്ടാണ് രാജസേനൻ സാർ എന്നെ തിരഞ്ഞെടുത്തത്. കണ്ണ് വെച്ചാണ് അഭിനയിക്കേണ്ടതെന്ന് അദ്ദേഹം പറയാറുണ്ട്. ജയറാമിനൊപ്പം 3 സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വല്യേട്ടനെപ്പോലെയാണ്. പ്രഭു സാറിനൊപ്പം ഞങ്ങൾ വിദേശത്ത് ഷോ ചെയ്തിരുന്നു. ആ സമയത്ത് കണ്ണനേയും ചക്കിയേയുമൊക്കെ ഞാനായിരുന്നു നോക്കിയത്. ഇപ്പോഴും എനിക്കത് ഒർമ്മയുണ്ട്. ഇപ്പോൾ കണ്ടാലും ഹേയ് ഹീറോയിൻ എന്നേ അദ്ദേഹം വിളിക്കാറുള്ളൂ.

കലാഭവൻ മണിക്കൊപ്പം കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. അനിയത്തിക്കുട്ടി എന്നല്ലാതെ വേറൊന്നും വിളിച്ചിട്ടില്ല. നല്ല കെയറിങ്ങാണ്. സലീമേട്ടൻ ഇപ്പോൾ കാണുമ്പോഴും കളിയാക്കി കൊല്ലും. സുരാജേട്ടനും സലീമേട്ടനും വേറെ ലെവലാണ്. കോമഡി പരിപാടിയിലൊക്കെ അവർക്കൊപ്പം വേഷമിട്ടിരുന്നു താനെന്നും സുജ കാർത്തിക പറയുന്നു. ജയസൂര്യമായി അന്നേ നല്ല കൂട്ടായിരുന്നു. ടെലിവിഷനിൽ നിന്നും സിനിമയിലേക്കെത്തിയവരാണ് ഞങ്ങളൊക്കെ. ഇടയ്ക്ക് കണ്ണൂർ എയർപോർട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തെ കണ്ടത്. എടിയേ എന്ന് വിളിച്ചൊരു വരവായിരുന്നു. ലോക് ഡൗൺ സമയത്ത് അദ്ദേഹം വിളിച്ച്‌ കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. ഒരുപാട് സന്തോഷിപ്പിച്ച കാര്യമായിരുന്നു അത്.

പതിനഞ്ചാമത്തെ വയസിലാണ് ഞാൻ അഭിനയ ജീവിതം തുടങ്ങിയത്. അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞതിന് ശേഷം വീട്ടിൽ ഇരിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ലായിരുന്നു.2009 ൽ പിജിഡിഎം കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കേറി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാൻ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. പഠിക്കാൻ ഇഷ്ടമുള്ളത് കൊണ്ടും പിജിയ്ക്ക് റാങ്ക് കിട്ടിയതുമായപ്പോൾ ആത്മവിശ്വാസം കൂടി. അങ്ങനെയാണ് പഠനം മുന്നോട്ട് കൊണ്ട് പോവാനും വേറെ ജേലിയിൽ പ്രവേശിക്കാനും സാധിച്ചത്. ഞാൻ അഭിനയം എന്ന കരിയർ വിട്ടിട്ട് പതിമൂന്ന് വർഷത്തിലേറെയായി.

suja karthika words about film field friends

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES