തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം അഭിനയിച്ച് പ്രേക്ഷകമനം കവര്‍ന്ന നടിമാരിലൊരാളാണ് സുഹാസിനി. പിന്നീട് സംവിധാനത്തിലേക്കും സുഹാസിനി കടന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സുഹാസിനി. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്. ഇപ്പോഴിത സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ആരാധകര്‍.
നടനും ചെറിയച്ഛനുമായ കമലഹാസനൊപ്പം സുഹാസിനി ഷെയര്‍ ചെയ്ത ചിത്രം വൈറലായിരുന്നു. തിരിഞ്ഞു നില്‍ക്കുന്നപ്പോള്‍ പകര്‍ത്തിയ ചിത്രത്തില്‍ കൂടെ നില്‍ക്കുന്നതാരാണെന്നാണ് കമന്റുകള്‍. താരങ്ങളായ ഖുശ്ബു, റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ സംവിധായകന്‍ മണിരത്‌നത്തിനെയും ആരാധകര്‍ കണ്ടുപിടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ഈ ചിത്രത്തിനു പിന്നില്‍ നടിയുടെ വീട്ടില്‍ നടന്ന വമ്പന്‍ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ്. ബന്ധുക്കളെല്ലാം ഒത്തുചേര്‍ന്ന് ഒരു കുടുംബ സംഗമം പോലെ. സുഹാസിനിയുടെ വീട്ടിലേക്ക് എല്ലാവരും വിരുന്നു വന്ന ചിത്രങ്ങള്‍ നടി തന്നെയാണ് പങ്കുവച്ചത്. സുഹാസിനി തന്റെ സ്വന്തം ചേച്ചിമാരെയും ആദ്യമായി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.
സുഹാസിനിയുടെ പിതാവും കമല്‍ഹാസന്റെ ഏറ്റവും മൂത്ത ചേട്ടനും നടനുമായ ചാരുഹസനും പ്രായാധിക്യത്തിന്റെ അവശതകള്‍ക്കിടയിലും ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ഒപ്പം സുഹാസിനിയുടെ അമ്മയും ഉണ്ട്. പ്രശസ്ത നടീനടന്മാര്‍ ഉള്‍ക്കൊള്ളുന്ന ബലിയ കുടുംബമാണ് കമല്‍ഹാസന്റേത്. അതുകൊണ്ടു തന്നെ ഇവര്‍ ഇടയ്ക്കിടയ്ക്ക് ഇത്തരത്തിലുള്ള ഒത്തുചേരലുകള്‍ സംഘടിപ്പിക്കാറുണ്ട്. വളരെ കുട്ടിയായിരുന്ന സമയത്ത് പഠിക്കുവാനായി കമല്‍ഹാസന്റെ വീട്ടിലേക്ക് എത്തിയ സുഹാസിനി പിന്ന്ീട് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു.
തന്റെ ജീവിതത്തിന് ദിശാബോധം നല്‍കുകയും എന്നും പിന്തുണയേകുകയും ചെയ്തത് ചെറിയച്ഛനാണെന്നു സുഹാസിനി ഇതിനു മുന്‍പ് പറഞ്ഞിട്ടുണ്ട്.''നിങ്ങള്‍ ഇല്ലെങ്കില്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഞാനില്ല. എന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിട്ട് സിനിമ ടെക്നിക്കലായി പഠിക്കാന്‍ നിര്‍ബന്ധിച്ചത്, അതിനു ഫീസ് കൊടുത്തത് എല്ലാം നിങ്ങളാണ്,'' കമല്‍ തന്റെ ജീവിതത്തിന്റെ ദിശ മാറ്റിയതിനെക്കുറിച്ച് കുറിച്ച് സുഹാസിനി ഓര്‍ത്തു. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ഥിനിയായിരുന്നു സുഹാസിനി ഹാസന്‍. പഠനത്തെ തുടര്‍ന്ന് ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ സഹായായി ചേര്‍ന്ന സുഹാസിനിയെ മഹേന്ദ്രന്‍ 'നെഞ്ചത്തെ കിള്ളാതെ' എന്ന തന്റെ ചിത്രത്തിലേക്ക് കാസറ്റ് ചെയ്യുകയായിരുന്നു.
'എനിക്കും സഹോദരിമാര്‍ക്കും വളരെ ചെറുപ്പത്തില്‍ സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വയം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് പറഞ്ഞു തന്നതും നിങ്ങളാണ് കമല്‍,'' സുഹാസിനി പറഞ്ഞു.
'പെണ്‍,' എന്ന ടെലിസീരീസ്, 'ഇന്ദിര' എന്ന ചലച്ചിത്രം എന്നിവയാണ് സുഹാസിനിയുടെ ശ്രദ്ധേയമായ സംവിധാന വര്‍ക്കുകള്‍.ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം 'മദ്രാസ് ടാക്കീസ്' എന്ന നിര്‍മ്മാണക്കമ്പനി നടത്തിവരുന്നു. അദ്ദേഹത്തിന്റെ അനേകം ചിത്രങ്ങളില്‍ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സഹകരിക്കാറുള്ള സുഹാസിനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യസേവന രംഗത്തും ഫിലിം ഫെസ്റ്റിവല്‍ രംഗത്തും സജീവയാണ്.