മലയാളി പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ട താരമാണ് സുബി സുരേഷ്. ഇപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ പ്രേക്ഷകര്‍ സുബിയെ കണ്ടിട്ടുള്ളു. തന്റെതയ തമാശകളും രസമേറിയതുമായ സംഭാഷണങ്ങള്‍ ചേര്‍ത്ത് തന്റെ ശൈലിയില്‍ സുബി അവതരിപ്പിക്കുന്നത് പ്രേക്ഷകര്‍ക്ക് കാണാന്‍ ഇഷ്ടമാണ്. തനിക്ക് വിഷമമായിട്ട് എന്തെങ്കിലും വന്നാല്‍ പോലും അത് തമാശയാക്കാനാണ് സുബി ശ്രമിക്കാറുള്ളത്. പല നാളുകളായി പലരും സുബിയോട് ചോദിക്കുന്ന ഒരു ചോദ്യമാണ് കല്യാണം കഴിക്കുന്നില്ലേ എന്നത്. ആരാധകര്‍ സത്യം പറഞ്ഞാല്‍ ഈ ചോദ്യം സുബിയോട് ചോദിച്ച് ചോദിച്ച് മടുത്തു.
ഇപ്പോഴിത സുബിയുടെ പുതിയൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. തന്റെ വിവാഹത്തെ കുറിച്ചാണ് സുബി വീഡിയോയില്‍ സംസാരിക്കുന്നത്. ഒരാള്‍ തന്നെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഒപ്പം കൂടിയിട്ടുണ്ടെന്നാണ് ഫ്‌ലവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഷോയായ ഒരു കോടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സുബി സുരേഷ് പറഞ്ഞത്. 'ഒരു സത്യം തുറന്ന് പറയട്ടെ.... എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്റെ താലി മാലക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടാണ് നടക്കുന്നത്. പുള്ളിക്ക് ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്' സുബി പറഞ്ഞു.
സുബിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഷോയുടെ അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ ഇത് സത്യമല്ലേയെന്ന് തുടരെ തുടരെ ചോദിക്കുന്നുണ്ട്. തന്റെ പ്രോഗ്രാമിന് ഒരു സത്യമുണ്ടെന്നും വെറും വാക്ക് പറയരുതെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് വീണ്ടും സുബി ഉറപ്പിച്ച് പറഞ്ഞു. ഒപ്പം തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടപ്പിച്ചയാള്‍ ആരാണെന്ന് ഇപ്പോള്‍ തന്നെ കാണിച്ച് തരാമെന്നും സുബി പുതിയ പ്രമോയില്‍ പറഞ്ഞു.
കുറേനാളുകളായി എന്റെ മനസ്സില്‍ക്കിടന്നു നീറുന്ന പല കാര്യങ്ങളും നിങ്ങള്‍ക്കു മുന്നില്‍ പങ്കുവെയ്ക്കുന്നു എന്ന കുറിപ്പോടെ വീഡിയോ നടിയും പങ്ക് വച്ചിട്ടുണ്ട്.ജീവിതത്തെ കുറിച്ച് തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് സുബി. തന്റെ വിവാഹ സങ്കല്പം ഇതാണ് എന്ന് സുബി പറഞ്ഞു. 'നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവില്‍ കഴിയുന്ന ഒരാളായിരിക്കരുത്. പണിയെടുത്ത് ഭാര്യയെ നോക്കണം. നമ്മളെ നന്നായിട്ട് സ്നേഹിക്കണം. പരസ്ത്രീ ബന്ധം അറിഞ്ഞാല്‍ തല്ലിക്കൊന്നോളും. ഞാന്‍ സ്നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരേയും സ്നേഹിക്കണം. കലാകാരന്‍മാര്‍ തന്നെ വേണമെന്നില്ല. യുഎസില്‍ നിന്നൊരു പ്രൊപ്പോസല്‍ വന്നിരുന്നു.' 'അത്ര ദൂരെ പോവാനൊന്നും താല്‍പര്യമില്ലെന്നുമായിരുന്നു' എന്നായിരുന്നു സുബി മുന്‍പൊരിക്കല്‍ പറഞ്ഞത്.