Latest News

ശ്രുതി ഹസ്സന്‍ ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത് കാമുകനും അമ്മയ്ക്കും കാമുകനും സഹോദരിക്കും ഒപ്പം;  37ാം പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
ശ്രുതി ഹസ്സന്‍ ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത് കാമുകനും അമ്മയ്ക്കും കാമുകനും സഹോദരിക്കും ഒപ്പം;  37ാം പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്ക് വച്ച് നടി

ശ്രുതി ഹാസന്റെ 37ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രുതി പിറന്നാള്‍ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി നടി പങ്ക് വച്ചു. അമ്മ സരിക, കാമുകന്‍ സന്തനു ഹസാരിക, സഹോദരി അക്ഷര ഹാസന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിന്റെ നിരവധി ദൃശ്യങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത് 

കാമുകനായ സന്തനു നല്‍കിയ വ്യത്യസ്തവും മനോഹരവുമായ മാലയും ശ്രുതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കൊടുത്തിട്ടുണ്ട്. കറുത്ത ഗൗണില്‍ തിളങ്ങുന്ന ശ്രുതി, കാമുകനും സഹോദരിക്കുമൊപ്പമുള്ള ചിത്രവും ഷെയര്‍ ചെയ്തു.

ഈ വിശിഷ്ട മനുഷ്യന്‍ santanu_hazarika_art നിങ്ങളാണ് എന്റെ എന്നത്തെയും വലിയ സമ്മാനം, ഞാന്‍ നിന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നു...'' എന്നാണ് സന്തനുവിനൊപ്പമുള്ള ചിത്രത്തിന് ശ്രുതി ക്യാപ്ഷന്‍ നല്‍കിയത്. 

രണ്ടു സെല്‍ഫികള്‍ പങ്കിട്ടു കൊണ്ട് ശ്രുതി വലിയൊരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ''ഈ ജന്മദിനം അനുഗ്രഹീതവും സന്തോഷകരവുമാണ്. എനിക്ക് ഉള്ള ജീവിതത്തിനും സ്‌നേഹത്തിനും വാക്കുകള്‍ക്കതീതമായി നന്ദിയുള്ളവളാണ് ... ഈ വര്‍ഷം ഞാന്‍ എന്റെ മെഴുകുതിരികള്‍ ഊതി കെടുത്തുമ്പോള്‍ ഞാന്‍ എനിക്ക് എല്ലാവര്‍ക്കും വേണ്ടിയൊരു ആഗ്രഹമുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും അവര്‍ക്കാവശ്യമുള്ളത് ലഭിക്കുന്നതില്‍ സന്തോഷവാനായിരിക്കുക. പ്രായവും ബുദ്ധിയും കൂടുമ്പോള്‍ എല്ലാവരും ആഗ്രഹിക്കേണ്ടതും അതാണെന്ന് ഞാന്‍ ഊഹിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള ഊര്‍ജവും ലോകവും നിര്‍മ്മിതമാണെന്നും നിങ്ങള്‍ എല്ലായ്പ്പോഴും ഈ ഒറ്റയാള്‍ പോരാളിയല്ലെന്നും നിങ്ങള്‍ ഉടന്‍ മനസ്സിലാക്കും. എനിക്ക് ചുറ്റുമുള്ള മിടുക്കരായ ആത്മാക്കളുടെ സൗന്ദര്യത്തിന് ഞാന്‍ ശരിക്കും നന്ദിയുള്ളവളാണ്, എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ക്കുള്ള എന്റെ ആഗ്രഹം നിങ്ങള്‍ കേള്‍ക്കുന്നതായും നിങ്ങളുടേതായ അതുല്യവും മനോഹരവുമായ വ്യക്തിക്കായി നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നു എന്നതാണ്...'' എന്നാണ് ശ്രുതി കുറിച്ചത്.

ശന്തനു ഹസാരിക എന്ന യുവാവാണ് ശ്രുതിയുടെ കാമുകനെന്ന് നേരത്തെ റിറിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.ഡല്‍ഹിസ്വദേശിയായ ശന്തനു ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമാണ്. 

ശ്രുതി ഹസ്സന്റെ ജന്മദിന പാര്‍ട്ടിയില്‍ നിന്നുള്ള മോണോക്രോം ചിത്രത്തിനൊപ്പം നടി അക്ഷര ഹാസനും ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇട്ടിട്ടുണ്ട്. രണ്ട് സഹോദരങ്ങള്‍ ബലൂണുകള്‍ക്ക് മുന്നില്‍ ഇറുകിയ ആലിംഗനം പങ്കിടുന്നതും അവര്‍ക്ക് പിന്നില്‍ ബലൂണുകള്‍ കൊണ്ട് നിര്‍മ്മിച്ച 'ഹാപ്പി ബര്‍ത്ത്‌ഡേ'യുമുള്ളതാണ് ചിത്രം. ചിത്രം ഷെയര്‍ ചെയ്ത് അക്ഷര കുറിച്ചത്, ''എന്റെ പ്രിയപ്പെട്ട അക്കയ്ക്ക് ജന്മദിനാശംസകള്‍. ഒരു സൂപ്പര്‍ ഹീറോയെ എപ്പോഴും ഇഷ്ടപെടുന്ന, എന്റെ പിന്‍ബലമുള്ള ഒരു സ്ത്രീ. ഒരു അക്ക എങ്ങനെയായിരിക്കണം എന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണം. എന്റെ പ്രിയപ്പെട്ട അക്ക @shrutzhaasan ജന്മദിനാശംസകള്‍...''വളരെ നന്ദി അക്ഷു മാ'', എന്ന് കുറിച്ച് ശ്രുതിയും ഹൃദയത്തിന്റെ ഇമോജി കൊടുത്തിട്ടുണ്ട്.

ചിരഞ്ജീവി, രവി തേജ, പ്രകാശ് രാജ് എന്നിവരും അഭിനയിച്ച ശ്രുതിയുടെ തെലുങ്ക് ആക്ഷന്‍ കോമഡി വാള്‍ട്ടയര്‍ വീരയ്യ അടുത്തിടെ റിലീസ് ചെയ്തു. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. സംവിധായകന്‍ പ്രശാന്ത് നീലിന്റെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലറായ സലാറില്‍ പ്രഭാസിനൊപ്പം താരം അടുത്തതായി അഭിനയിക്കും. ലക്ക്, ഗബ്ബാര്‍ ഈസ് ബാക്ക്, ബെഹെന്‍ ഹോഗി തേരി, ദില്‍ തോ ബച്ചാ ഹേ ജി, ഡി-ഡേ, വെല്‍ക്കം ബാക്ക് തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

sruthi hassan birthday with lover santhanu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES