അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന പേരാണ് മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റേത്. ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ പേജില്‍ പങ്കുവെച്ച് ഇത് ആരാണെന്ന് തിരക്കിയതോടെയാണ് ശ്രീലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ ശ്രീലക്ഷ്മി സതീഷിന്റെ ചിത്രം തന്റെ ഓഫീസില്‍ വെച്ചിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.
ഹൈദരാബാദുള്ള ആര്‍ജിവിയുടെ ഡെന്‍ എന്ന ഓഫീസിലാണ് തന്റെ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കൊപ്പം ശ്രീലക്ഷ്മിയുടെ ചിത്രവും വച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫര്‍ അഘോഷ് വൈഷ്ണവ് ആണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
ഫോട്ടോഗ്രാഫര്‍ അഘോഷ് വൈഷ്ണവ് കഴിഞ്ഞ ദിവസം ഹൈദരാബാദ് എത്തി രാം ഗോപാല്‍ വര്‍മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 'ഈ ഇതിഹാസ സംവിധായകനൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ സാധിച്ചു. പറയാന്‍ വാക്കുകളില്ല. നല്ലൊരു മനുഷ്യന് കൂടിയാണ് രാം ഗോപാല്‍ വര്‍മ.'
'എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലെ പുതിയ സ്ഥലത്തുകൊണ്ടുപോയി ലൈറ്റുകള്‍ ഓണ്‍ ചെയ്തപ്പോള്‍ അഘോഷ് വൈഷ്ണവം ഫോട്ടോഗ്രഫി പ്രിന്റ് ചെയ്തിരിക്കുന്നത് കാണാന്‍ കഴിഞ്ഞു.'
'ശ്രീലക്ഷ്മി, ഡെന്‍ ഓഫിസില്‍ നിങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയത് തന്നെ നീ ഭാഗ്യവതിയായത് കൊണ്ടാണ്. പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കുക' എന്നാണ് അഘോഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.