മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ വ്യക്തിത്വത്തിന്റെ ഉടമയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. എന്നാൽ ഇപ്പോൾ അദ്ദേഹം മലയാള സിനിമയില്‍ നിലനില്‍ക്കുന്ന താരാധിപത്യത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. 'സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വഴിയില്‍ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയില്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കുവാന്‍ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകള്‍ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ല.'
'ഞാന്‍ പുതിയ ഒരു സിനിമ എടുക്കുമ്ബോള്‍ ഇപ്പോഴത്തെ താരങ്ങള്‍ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റര്‍ സിനിമയ്ക്ക് മാത്രമല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും ഉണ്ട്. ഒടിടിയില്‍ പടം വില്‍ക്കണമെങ്കില്‍ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂണ്‍ വിറ്റുപോയത്. അപ്പോള്‍ വെല്ലുവിളികളും ഉണ്ടാകും. എങ്കിലും സിനിമ ചെയ്യും'. ശ്രീകുമാരന്‍ തമ്ബി പറഞ്ഞു