Latest News

വിവാഹത്തിന് ഇനി രണ്ട് ദിവസം കൂടി; സൗഭാഗ്യ വെങ്കിടേഷ് അര്‍ജ്ജുന്‍ വിവാഹം വ്യാഴാഴ്ച്ച ഗുരുവായൂരില്‍; ക്ഷണക്കത്ത് പങ്ക് വച്ച് താരം

Malayalilife
വിവാഹത്തിന് ഇനി രണ്ട് ദിവസം കൂടി; സൗഭാഗ്യ വെങ്കിടേഷ് അര്‍ജ്ജുന്‍ വിവാഹം വ്യാഴാഴ്ച്ച ഗുരുവായൂരില്‍; ക്ഷണക്കത്ത് പങ്ക് വച്ച് താരം

സൗഭാഗ്യ വെങ്കിടേഷ് അര്‍ജ്ജുന്‍ വിവാഹത്തിന് ഇനി രണ്ട് ദിവസം കൂടി മാത്രം ബാക്കി. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതോടെ സോഷ്യല്‍മീഡിയയിലൂടെ വിവാഹ ക്ഷണക്കത്ത് പുറത്ത് വിട്ടിരിക്കുകയാണ് താരങ്ങള്‍.20 വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക. ഒന്‍പത് മണിക്കാണ് മുഹൂര്‍ത്തം. പുടവ മാറ്റം അടക്കമുള്ള മറ്റ് ചടങ്ങുകള്‍ ഗുരുവായൂരിലെ കൃഷ്ണ ഇന്നില്‍ വച്ച് നടക്കും. തലേദിവസത്തെ ചടങ്ങുകളുടെ വിവരങ്ങളും ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

സൗഭാഗ്യയുടെ വിവാഹവിശേഷങ്ങള്‍ കുറച്ചുനാളായി സോഷ്യല്‍ ലോകത്തെ സജീവ ചര്‍ച്ചയാണ്. സൗഭാഗ്യയ്‌ക്കൊപ്പം പല ചിത്രങ്ങളിലും വിഡിയോകളിലും കണ്ടിട്ടുള്ള സൃഹൃത്ത് അര്‍ജുന്‍ സോമശേഖറുമൊത്തുള്ള വിവാഹനിശ്ചയം അടക്കമുള്ള വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നു. 

ടിക് ടോക്കിലൂടെ ആരാധകഹൃദയങ്ങള്‍ കീഴടക്കിയ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷും ടിക്ടോക്കുമൊക്കെയായി തിളങ്ങിയ സൗഭാഗ്യ ഡാന്‍സ് കവറുകളുമായെത്തി പലപ്പോഴും ആരാധകരെ കീഴടക്കിയിട്ടുണ്ട്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെ മകളാണ് സോഷ്യല്‍ ലോകത്തിന്റെ ഈ താരറാണി.വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ സൗഭാഗ്യ തന്നെയാണ് ആരാധകരെ അറിയിച്ചത്. 

sowbhagya venkitesh wedding letter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES