സൗഭാഗ്യയെ കണ്ടതില്‍ പിന്നെ എനിക്കു ബൈക്ക് മടുത്തു; മഴയായാലും വെയിലായാലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി; ഒരു പട്ടിയെ വളര്‍ത്തി സന്തോഷത്തോടെ ജീവിച്ച എനിക്ക് ഏഴു പട്ടിയെ വളര്‍ത്തുന്ന പെണ്ണിനെയാണ് കിട്ടിയത്; വൈറലായി അര്‍ജ്ജുന്‍ വിവാഹദിവസം സൗഭാഗ്യയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍; വിവാഹ വീഡിയോ ഏറ്റെടുത്ത് ആരാധകരും

Malayalilife
 സൗഭാഗ്യയെ കണ്ടതില്‍ പിന്നെ എനിക്കു ബൈക്ക് മടുത്തു; മഴയായാലും വെയിലായാലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി; ഒരു പട്ടിയെ വളര്‍ത്തി സന്തോഷത്തോടെ ജീവിച്ച എനിക്ക് ഏഴു പട്ടിയെ വളര്‍ത്തുന്ന പെണ്ണിനെയാണ് കിട്ടിയത്;  വൈറലായി അര്‍ജ്ജുന്‍ വിവാഹദിവസം സൗഭാഗ്യയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍; വിവാഹ വീഡിയോ ഏറ്റെടുത്ത് ആരാധകരും

ന്തരിച്ച രാജാറാമിന്റെയും താരകല്യാണിന്റെയും മകള്‍ സൗഭാഗ്യവും അര്‍ജുനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വെച്ചായിരുന്നു നടന്നത്. സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കിയ വിവാഹം കൂടിയായിരുന്നു ഇത്. സൗഭാഗ്യവും അര്‍ജുനും വര്‍ഷങ്ങളായി പ്രണയത്തില്‍ ആയിരുന്നു. 19, 20 തീയതികളിലായാണ് ഇരുവരുടെയും വിവാഹം നടന്നത്. ഹാല്‍ദി ആഘോഷവും പ്രീ വെഡിങ് ആഘോഷവും വിവാഹവുമെല്ലാം തന്നെ ആഡംബരപൂര്‍വ്വം ആണ് നടന്നത്. ചടങ്ങുകളുടെ വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഒപ്പം വിവാഹത്തലേന്നത്തെ ചടങ്ങില്‍ അര്‍ജുന്‍ സൗഭാഗ്യയെ കുറിച്ച സംസാരിച്ച കാര്യങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. 

ബൈക്കിനോടും വളര്‍ത്തുനായകളോടുമുള്ള തന്റെ ഇഷ്ടവും പാഷനും സൗഭാഗ്യയ്ക്കുമുണ്ടെന്നാണ് അര്‍ജുന്‍ പറയുന്നത്.പാര്‍ട്ണറെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ബൈക്ക് ക്രേസ് ഉള്ളൊരു ആളാവണം എന്നെനിക്കുണ്ടായിരുന്നു. ഇപ്പോള്‍ സൗഭാഗ്യയെ കണ്ടതില്‍ പിന്നെ എനിക്കു ബൈക്ക് മടുത്തു, എനിക്കൊന്നു കാറില്‍ പോവാന്‍ പറ്റണില്ല. എവിടെ പോവണമെങ്കിലും മഴയായാലും വെയിലായാലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി. ഇപ്പോള്‍ രണ്ടു ബൈക്കായി, അതിനെല്ലാം ജിംജിം അടിക്കുന്ന ഒരു അമ്മയുമാണ് എനിക്കുള്ളത്.'

'എന്റെ മറ്റൊരിഷ്ടം പെറ്റുകളോടാണ്. ഒരു പെറ്റ് ഭ്രാന്തനാണ് ഞാന്‍. ഫൈറ്റ് ചെയ്താണ് ഒരു പട്ടിയെ വളര്‍ത്താന്‍ ഉള്ള അനുവാദം വീട്ടില്‍ നിന്നു വാങ്ങിയത്. ഒരു പട്ടിയെ വളര്‍ത്തി സന്തോഷമായി ജീവിച്ചുകൊണ്ടിരുന്ന എനിക്ക് ഏഴു പട്ടിയെ വളര്‍ത്തുന്ന പെണ്ണിനെയാണ് കിട്ടിയത്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടി ഇപ്പോള്‍ ഒരു ഒമ്പത് പട്ടികളുണ്ട്.' അര്‍ജുന്റെ വാക്കുകള്‍ പൊട്ടിച്ചിരിയോടെയാണ് സൗഭാഗ്യയും സദസ്സും കേട്ടത്.

sowbhagya venkidesh and arjun wedding day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES