സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് സൂരജ് തേലക്കാട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി മുഖമില്ലാതെ വേഷമിട്ടും മറ്റ് സിനിമകളിലും വേദികളിലും സജീവ സാന്നിധ്യമായി മാറിയ നടന്‍ തന്റെ സ്വ്പന സഫലീകരണ നിമിഷത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് കഴിഞ്ഞ് ദിവസം സോഷ്യല്‍മീഡിയ വഴിയാണ് ആരാധകരോട് സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
പുതിയ കാര്‍ സ്വന്തമാക്കി എന്ന സന്തോഷമാണ് സൂരജ് ഷെയര്‍ ചെയ്തത്. സ്‌കോട സ്‌ളാവിയയാണ് സുരജ് സ്വന്തമാക്കിയ വാഹനം. ;അങ്ങനെ ഒരുപാട് നാളുകളായുള്ള ആഗ്രഹം സഫലമായി. 2018ല്‍ തുടങ്ങിയ പോളോ ജി റ്റി എന്ന ആഗ്രഹം 2019ല്‍ സാധ്യമാവും എന്ന് പ്രതീക്ഷിച്ചിരുന്നു. അപ്പോഴാണ് കൊറോണ ആ പ്ലാനെല്ലാം പൊളിച്ചു കയ്യില്‍ തന്നത്. മ്മളെ മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍, ഐസ് ഇണ്ടാവുമ്പോള്‍ പൈസ ഇണ്ടാവൂല, പൈസ ഇണ്ടാവുമ്പോള്‍ ഐസും ഇണ്ടാവൂല, ഐസും പൈസേം ഇണ്ടാവണ അന്ന് സ്‌കൂളും ഇണ്ടാവൂല എന്ന അവസ്ഥ പോളോ ജി റ്റി ഇന്ത്യയില്‍ അങ്ങ് നിര്‍ത്തി.
അവസാനം ജെര്‍മന്‍ മോട്ടോറിങ്ങ് തന്നെ ആസ്വദിക്കാനുള്ള എന്റെ ആഗ്രഹം സ്‌കോട സ്‌ളാവിയയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. ഏകദേശം ഒരു ലക്ഷം കിലോമീറ്റര്‍ എന്റെ സന്തതസഹചാരി ആയിരുന്ന ഓള്‍ട്ടോ കെ ടെണ്‍ കൂടെത്തന്നെയുണ്ട് കാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് സൂരജ് കുറച്ചതിങ്ങനെയായിരുന്നു.
താരങ്ങളായ എലീന പടിക്കല്‍, റംസാന്‍, സുചിത്ര തുടങ്ങിയവര്‍ ആശംസകളുമായി കമന്റ് ബോക്‌സിലെത്തിയിരുന്നു. എന്നാല്‍ നടനും സൂരജിന്റെ അടുത്ത സുഹൃത്തുമായ സൂരാജ് വെഞ്ഞാറുംമൂട് പങ്കുവച്ച കുറിപ്പും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വിജയമെന്നത് സ്വപ്നം കാണുന്നവനു മാത്രം അവകാശപ്പെട്ടതാണ്....അത് ഒട്ടും യാദൃശ്ചികമല്ല...കഠിനാധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണത്....ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതിലേക്ക് എത്തിപെടുക എന്നത് ചെറിയ കാര്യവുമല്ല...കോമഡി സൂപ്പര്‍ നൈറ്റിന്റെ വേദികളില്‍ തുടങ്ങിയ സൗഹൃദമാണ് സൂരജുമായിട്ടുള്ളത്...ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സിനിമ ലൊക്കേഷനില്‍ നിന്നാണ് സൂരജിന്റെ സ്വപ്നങ്ങളുടെ കേള്‍വിക്കാരനായത്...ഇന്ന് സൂരജിന്റെ ഒരു സ്വപ്നത്തിന് കൂടി ചിറകു വച്ചിരിക്കുന്നു...സുരാജിന്റെ വാക്കുകളിങ്ങനെ.
സുരാജിനും മറ്റ് സുഹൃത്തുകള്‍ക്കുമൊപ്പം കാറില്‍ വന്നിറങ്ങുന്ന സൂരജിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.