വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടി ദിയ ഗൗഡയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നു. മകനെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ദിയ ഗൗഡ എന്ന ഖദീജയെ സോഷ്യല്‍ മീഡിയ ആക്രമിക്കുന്നത്. യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
ദിയയുടെ ഭര്‍ത്താവ് ഷെരിഫിനെയും നാലു വയസുള്ള മകന്‍ അല്‍ഷിഫാഫിനെയും കഴിഞ്ഞ ദിവസം വരാപ്പുഴ മണ്ണംതുരുത്തിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അഡല്‍റ്റ് കണ്ടന്റ് വെബ് സീരിസ് നിര്‍മ്മാതാക്കളായ യെസ്മയുടെ പാല്‍പ്പായസം സീരിസില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട നടിയാണ് ദിയ. നിരവധി അഡല്‍റ്റ് വെബ് സീരിസില്‍ ദിയ അഭിനയിച്ചിട്ടുണ്ട്. ആറു വര്‍ഷം മുന്‍പാണ് വളാഞ്ചേരി സ്വദേശി ഷെരീഫും ചാവക്കാട് സ്വദേശി ഖദീജയും ഒന്നിച്ചത്. ഇരുവ രുടെയും രണ്ടാം വിവാഹമായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്നാഴ്ച മുന്‍പാണ് മകനെയും കൂട്ടി ഷെരീഫ് മണ്ണംതുരുത്തിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
ആലുവയിലെ ഫ്‌ളാറ്റില്‍ തന്നെയായിരുന്നു ഖദീജ. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഷെരീഫിനെയും മകനെയും വീടിന്റെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ ദിയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരം ദിയ മണ്ണംതുരുത്തിയിലെ സുഹൃത്തിനെ വിളിച്ച് അറിയിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴക്കും ഇരുവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാന്‍ ദിയ എത്തിയില്ലന്നെും റിപ്പോര്‍ട്ടുണ്ട്.