Latest News

ആദ്യ കണ്മണിയെ വരവേല്ക്കാനൊരുങ്ങി സ്നേഹയും ശ്രീകുമാറും; ബേബി ഷവര്‍ ആഘോഷമാക്കി സുഹൃത്തുക്കള്‍; വൈറലായി ചിത്രങ്ങള്‍

Malayalilife
ആദ്യ കണ്മണിയെ വരവേല്ക്കാനൊരുങ്ങി സ്നേഹയും ശ്രീകുമാറും; ബേബി ഷവര്‍ ആഘോഷമാക്കി സുഹൃത്തുക്കള്‍; വൈറലായി ചിത്രങ്ങള്‍

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികള്‍ ആണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ സുപരിചിതയായ താരങ്ങള്‍ പാട്ടും ഡാന്‍സ് ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ഇപ്പോള്‍ തങ്ങളുടെ ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഈ ദമ്പതികള്‍. 

സ്നേഹയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരങ്ങളായ അശ്വതി ശ്രീകാന്ത്, വീണ നായര്‍, ശ്രുതി രജനികാന്ത്, അന്ന , സ്വാസിക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

പിങ്ക്, നീല എന്നീ നിറങ്ങളിലുളള ഗൗണായിരുന്നു സ്നേഹ അണിഞ്ഞിരുന്നത്. അനു ത്രെഡ്സായിരുന്നു ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉമേഷ് പിനായരാണ് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

 

sneha sreekumar baby shower

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES