സ്വാസിക വിജയ് പ്രധാന വേഷം ചെയ്ത 'ചതുരം' റിലീസിന് പിന്നാലെ അടുത്ത ചിത്രവും തിയേറ്ററിലെത്തിക്കാന്‍ സിദ്ധാര്‍ഥ് ഭരതന്‍. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ., മനു വലിയവീട്ടില്‍ എന്നിവര്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ജിന്ന്' ഡിസംബര്‍ 30 റിലീസ് ചെയ്യും. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം ലാലപ്പന്‍ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്
സൂധീര്‍ വി.കെ, മനു വലിയ വീട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ജിന്ന്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗിരീഷ് ഗംഗാധരന്‍ ആണ്. പ്രശാന്ത് പിളളയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ മൃദുല്‍ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയി ബിച്ചു, നദീം, ജോഷ്വിന്‍ ജോയ് എന്നിവരാണ്. ജംനീഷ് തയ്യില്‍ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
അതേസമയം, 'ചതുരം' എന്ന ചിത്രമാണ് സിദ്ധാര്‍ഥ് ഭരതന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ മികച്ച രതിയില്‍ നേടിയിരുന്ന ചിത്രമാണ്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
ഏറെ കാലമായി മലയാളികള്‍ കാത്തിരിക്കുന്ന സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രമാണ് 'ജിന്ന്'. സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോഷന്‍ മെറ്റീരിയലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.